ജമ്മു കശ്മീരില്‍ ശക്തമായ നടപടിയെടുക്കാന്‍ തയ്യാറെടുത്ത് മോദി സര്‍ക്കാര്‍. ജമാഅത്ത്-എ-ഇസ്ലാമിയെ വിലക്കിയതിന് പിന്നാലെ ഹുറിയത്ത് കോണ്‍ഫറന്‍സിനെയും വിലക്കാന്‍ മോദി സര്‍ക്കാര്‍ തയ്യാറെടുക്കുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. കശ്മീരിലെ വിഘടനവാദത്തിന് തടയിടാന്‍ വേണ്ടിയുള്ള നീക്കമാണിത്.
ഹുറിയത്ത് കോണ്‍ഫറന്‍സിനെപ്പറ്റിയുള്ള ഒരു റിപ്പോര്‍ട്ട് ഇന്റലിജന്‍സ് വിഭാഗങ്ങള്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് നല്‍കിയിട്ടുണ്ട്. ഹുറിയത്തിന്റെ തന്നെ ഭാഗമായിരുന്ന ജമാഅത്ത് നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്ന സംഘടനയാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു വിലക്കേര്‍പ്പെടുത്തിയത്.
ഭീകരവാദികള്‍ക്ക് രാഷ്ട്രീയപരമായ ഒരു മുഖം നല്കാന് വേണ്ടി പ്രവര്‍ത്തിക്കുന്ന ഒരു സംഘടനയാണ് ഹുറിയത്ത് എന്നാണ് ഇന്റലിജന്‍സ് വിഭാഗങ്ങള്‍ നല്കിയ റിപ്പോര്‍ട്ടില്‍ പറയുന്നത്. ഭീകരവാദികളുടെ പക്കല്‍ നിന്നും ഇവര്‍ സഹായം നേടുന്നുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഹിസ്ബുള്‍ മുജാഹിദ്ദീന്റെ കേഡറുകളുടെ അതേ രീതിയിലാണ് ജമാഅത്ത് പ്രവര്‍ത്തിച്ചിരുന്നതെന്ന് കേന്ദ്രം കണ്ടെത്തിയിരുന്നു.
Discussion about this post