പുല്‍വാമ ഭീകരാക്രമണത്തിന് തിരിച്ചടിയായി പാക്കിസ്ഥാനില്‍ സ്ഥിതി ചെയ്തിരുന്ന ഭീകരവാദ പരിശീലന ക്യാമ്പില്‍ ഇന്ത്യ നടത്തിയ ആക്രമണത്തില്‍ പാക്കിസ്ഥാന് ചാരസംഘടനയായ ഐ.എസ്.ഐയിലെ മുന്‍ ഏജന്റുമാരുമുള്പ്പെടുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. ഇത് കൂടാതെ ജയ്ഷ്-ഇ-മുഹമ്മദ് തവന് മസൂദ് അസറിന്റെ ഭാര്യാ സഹോദരനും കൊല്ലപ്പെട്ടിട്ടുണ്ടെന്ന് ചില റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
ആക്രമണത്തിന് ശേഷം ഏകദേശം 35ഓളം മൃതദേഹങ്ങള്‍ പ്രദേശത്ത് നിന്നും ആംബുലന്‍സില്‍ കയറ്റി കൊണ്ടുപോകുന്നത് കണ്ടുവെന്ന് ദൃക്സാക്ഷികള്‍ വ്യക്തമാക്കുന്നു. താല്‍ക്കാലിമായി നിര്‍മ്മിച്ച ഒരു വീടില് കിടന്നുറങ്ങിക്കൊണ്ടിരുന്ന 12 ഭീകരരും ഇതില്‍ ഉള്‍പ്പെടുന്നു.
Discussion about this post