ജമ്മു കശ്മീരില്‍ ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായം നല്‍കുന്നുവെന്ന കാരണത്താല്‍ ജമാഅത്ത്-എ-ഇസ്ലാമിയെ വിലക്കിയതിന് പിന്നാലെ ജമാഅത്തിന്റെ സ്വത്തുക്കള്‍ കണ്ടുകെട്ടാന്‍ നീക്കം. 4,500 കോടി രൂപ വരെ വരുന്ന സ്വത്തുക്കള്‍ കണ്ടുകെട്ടാനാണ് സര്‍ക്കാര്‍ നീക്കം. ഇത് കൂടാതെ ജമാഅത്തിന്റെ കീഴില്‍ വരുന്ന സ്ഥാപനങ്ങള്‍ അടച്ച് പൂട്ടുകയും ചെയ്യും.
നിരവധി ജമാഅത്ത് നേതാക്കളുടെ വീടുകളും മറ്റ് കെട്ടിടങ്ങളും ഇതിനോടകം പൂട്ടിയിട്ടുണ്ട്. പല നേതാക്കളുടെയെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചു. കഴിഞ്ഞ ഒരാഴ്ചക്കിടെ നടന്ന റെയ്ഡുകളില് ജമാഅത്ത് നേതാക്കളും പ്രവര്‍ത്തകരുമായി 150 പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ജമാഅത്ത് ഇസ്ലാമിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന 400 സ്കൂളുകളും, 350 പള്ളികളും, 1,000 മദ്രസകളും വൈകാതെ തന്നെ പൂട്ടുന്നതായിരിക്കും.
ജമ്മു കശ്മീരിനെ പാക്കിസ്ഥാനോട് ചേര്‍ക്കണമെന്ന അഭിപ്രായമുള്ള ജമാഅത്തിന് വിദേശത്ത് നിന്നും പണം ലഭിക്കുന്നുണ്ടെന്ന് കേന്ദ്രം വാദിക്കുന്നു.
ഭീകരവാദ വിരുദ്ധ നിയമത്തിന്റെ കീഴില്‍ 5 വര്‍ഷത്തേക്കാണ് ജമാഅത്ത്-എ-ഇസ്ലാമിയെ വിലക്കിയിട്ടുള്ളത്.
Discussion about this post