ഇന്ത്യന്‍ വ്യോമസേന വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ദ്ധമാനെഅഭിനന്ദിച്ച് ടെന്നീസ് താരം സാനിയ മിര്‍സ. തന്റെ ഫെയ്‌സ്ബുക്കിലൂടെയാണ് സാനിയ അഭിനന്ദനെ സ്വാഗതം ചെയ്തത്. എന്നാല്‍ സാനിയയെ വിമര്‍ശിച്ച് നിരവധി കമന്റുകളാണ് വന്നിരിക്കുന്നത്.കമന്റു ചെയ്തവരൊക്കെ പാക്കിസ്ഥാനികളായിരുന്നു.
‘വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ത്തമാന് സ്വാഗതം. അഭിനന്ദ് ഞങ്ങളുടെ ഹീറോയാണ്. നിങ്ങളുടെ ധൈര്യത്തേയും അന്തസ്സിനേയും രാജ്യം സല്യൂട്ട് ചെയ്യുന്നു..ജയ്ഹിന്ദ് ‘എന്ന വാക്കുകളോടെയാണ് സാനിയയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ് അവസാനിക്കുന്നത്.
https://www.facebook.com/sania.mirza/posts/2477365945626353?__xts__%5B0%5D=68.ARC9NEqDfCE5lQeDa8SNMX4Z2QZbVtsmFB1qSkBnc4xC0JWYX0g2LARnZQPxsrexD6QtIgBmU45PhQwkF7THdS_oEKR9PmyKQOLU5Vwsj-ltqoUBFKIgJk6V42y3OBNEMeEHs_kodfmPiSdCJQkTCDxRC9iRUIhKgoxB8OKKY5hWbkapACMs5p9XTWEsxyv1wKOP2X2kZ9jDkpC9j_gdsEJnpUESnYXJqvAsrIzXGRdlEI7OD8TCwBkkdOms8m0gyIp4ashu7fK6S0cp_PEaEVZFRK-9q-8KhbLw-b6gEg4dSMEy6ba-nUyWA143P7zr4I6n7r26ZBEMfRLXPMmhtw&__tn__=-R
തുടര്‍ന്ന് സാനിയയുടെ പോസ്റ്റിനെ വിമര്‍ശിച്ച് പാകിസ്ഥാന്‍കാര്‍ കമന്റുകളുമായി രംഗത്തെത്തുകയായിരുന്നു. കടുത്ത ഭാഷയിലാണ് സാനിയക്കെതിരെ വിമര്‍ശനം ഉയരുന്നത്. അഭിനന്ദന്‍ വര്‍ത്തമാന്‍ പരാജയപ്പെട്ട സൈനികനാണെന്നും, ഇന്ത്യന്‍ പൈലറ്റിനെ വിട്ടയച്ചതില്‍ പ്രധാനമന്ത്രി ഇമ്രാന്‍ഖാനോടാണ് നന്ദി പറയേണ്ടതെന്നും ചിലര്‍ അഭിപ്രായപ്പെട്ടു.
എന്താണ് അഭിനന്ദന്റെ ധൈര്യം, അതിര്‍ത്തി കടക്കുന്നതോ, പാക് പോര്‍ വിമാനങ്ങള്‍ക്ക് നേര്‍ക്ക് വെടിയുതിര്‍ത്തതോ എങ്കില്‍ ആ ലക്ഷ്യം പോലും നിറവേറ്റാനാകാത്തയാളാണ് അഭിനന്ദനെന്നും ഷോയിബ് മാലിക്കിന് ഭാര്യയിലുള്ള നിയന്ത്രണം നഷ്ടപ്പെട്ടെന്നും, സാനിയ വിവാഹമോചനം ആഗ്രഹിക്കുന്നു എന്നു കരുതുന്നു എന്നെല്ലാം കമന്റുകള്‍ വന്നിരിക്കുന്നത്.
Discussion about this post