ദേശ സ്‌നേഹം വിഷയമാക്കിയുള്ള സിനിമകള്‍ക്ക് ആരാധകര്‍ ഏറെയാണ്.’ഉറി ദി സര്‍ജിക്കല്‍ സ്‌ട്രൈക്ക്’തന്നെയാണ് അതിന് മികച്ച ഉദാഹരണം.എന്നാല്‍ അടുത്തിടെ നടക്കുന്ന സംഭവങ്ങളെ മുന്‍നിര്‍ത്തി സിനിമ എടുക്കാനുള്ള ഒരുക്കത്തിലാണ് നിര്‍മാതാക്കള്‍.
പുല്‍വാമ തീവ്രവാദ ആക്രമണവും അതിന് ഇന്ത്യ നടത്തിയ ബാലാകോട്ട് സര്‍ജിക്കല്‍ സ്‌ട്രൈക്ക് ഒക്കെ പ്രമേയമാക്കി സിനിമ എടുക്കാനുള്ള ഒരുക്കത്തിലാണ് എല്ലാവരും.അപ്പോള്‍ ഇതാ വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ദ്ധമാന്‍ പാക് പിടിയിലായതും വെള്ളിത്തിരയില്‍ എത്തിക്കാന്‍ നടക്കുകയാണ്.അതിനായി ഇപ്പോള്‍ സിനിമയുടെ പേര് വരെ രജിസ്റ്റര്‍ ചെയ്യുകയാണ് പലരും.
ഇന്ത്യന്‍ മോഷന്‍ പിക്‌ചേഴ്‌സ് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനിലാണ് പേരുകള്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇതില്‍ സിനിമ എടുക്കാന്‍ സാധ്യതയില്ലാത്തവരും ഉള്‍പെടുന്നുണ്ടെന്നാണ് സൂചന. നിലവില്‍ ടെറര്‍ അറ്റാക്, പുല്‍വാമ അറ്റാക്, സര്‍ജിക്കല്‍ സ്‌ട്രൈക് 2.0, ബാലകോട്ട് തുടങ്ങിയ പേരുകള്‍ അഞ്ചോളം പ്രമുഖ നിര്‍മാണക്കമ്പനികള്‍ രജിസ്റ്റര്‍ ചെയ്‌തെന്നാണ് വിവരം.വാര്‍ റൂം, അഭിനന്ദന്‍, ഹിന്ദുസ്ഥാന്‍ ഹമാരാ ഹേ, പുല്‍വാമ ടെറര്‍ അറ്റാക്, ദ അറ്റാക്‌സ് ഓഫ് പുല്‍വാമ, വിത് ലവ്, ഫ്രം ഇന്ത്യ, എ.ടി.എസ് – വണ്‍ മാന്‍ ഷോ എന്നീ പേരുകളും രജിസ്റ്റര്‍ ചെയ്യപ്പെട്ടിണ്ട്.
Discussion about this post