കസ്റ്റഡിയിലായിരുന്ന ഇന്ത്യയുടെ വ്യോമസേന വിംഗ് കമാന്റര്‍ അഭിനന്ദന്‍ വര്‍ദ്ധമാനെ ഇന്ത്യക്ക് കൈമാറിയപ്പോള്‍ അദ്ദേഹത്തിന്റെ തോക്ക് പാകിസ്ഥാന്‍ കൈമാറിയില്ലെന്ന് റിപ്പോര്‍ട്ട്. അഭിനന്ദനെ കൈമാറിയതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളുടെ വിശദവിവരങ്ങള്‍ പുറത്ത് വന്നപ്പോഴാണ് അഭിനന്ദന്‍ ഉപയോഗിച്ചിരുന്ന പിസ്റ്റള്‍ പാകിസ്ഥാന്‍ തിരികെ നല്‍കിയിട്ടില്ലെന്ന് വ്യക്തമായത്.മിഗ് 21 വിമാനം തകര്‍ന്നു വീണപ്പോള്‍ പാരച്യൂട്ടിന്‍ ഇറങ്ങിയ അഭിനന്ദന്റെ കൈയ്യില്‍ തോക്കുമുണ്ടായിരുന്നു.
എന്നാല്‍ അഭിനന്ദനെ ഇന്ത്യയ്ക്ക് കൈമാറിയയപ്പോള്‍ രേഖകള്‍ പ്രകാരം അഭിനന്ദന്റെ വാച്ച്, മോതിരം, കണ്ണട എന്നിവ മാത്രമാണ് പാകിസ്ഥാന്‍ തിരികെ നല്‍കിയിരിക്കുന്നത്.
ചില രേഖകളും മാപ്പും വിഴുങ്ങാന്‍ ശ്രമിച്ചതായും ചില രേഖകള്‍ വെള്ളത്തില്‍ മുക്കി നശിപ്പിച്ചതായും പാക് മാധ്യമങ്ങളുടെ റിപ്പോര്‍ട്ടില്‍ ചെയ്യുന്നു.ഓടിക്കൂടിയ യുവാക്കളോട് ഇത് ഇന്ത്യയാണോ പാകിസ്ഥാനാണോ എന്ന് അഭിനന്ദന്‍ ചോദിച്ചു. കൂട്ടത്തിലൊരാള്‍ ഇന്ത്യയെന്ന് മറുപടി നല്‍കി. അഭിനന്ദന് ഇന്ത്യയ്ക്ക് അനുകൂല മുദ്രാവാക്യം മുഴക്കി. ഉടനെ യുവാക്കള്‍ പാക് സേനയ്ക്ക് അനുകൂല മുദ്രാവാക്യം വിളിച്ചു. ഇതോടെ കൈയ്യിലുണ്ടായിരുന്ന പിസ്റ്റളില്‍ നിന്ന് അഭിനന്ദന്‍ ആകാശത്തേക്ക് വെടി ഉതിര്‍ത്തിരുന്നുവെന്നും പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
മൂന്ന് ദിവസത്തെ പാക്ക് കസ്റ്റഡിയിലായിരുന്ന അഭിനന്ദനെ വാഗാതിര്‍ത്തി വഴിയാണ് ഇന്ത്യയ്ക്ക് കൈമാറിയത്.
Discussion about this post