കൊല്ലം ചിതറയിലേത് രാഷ്ട്രീയ കൊലപാതകമാണെന്ന പരിഹാസ്യ വാദവുമായി സിപിഎം. ചിതറയിലേത് രാഷ്ട്രീയ കൊലപാതകമാണെന്നും കോണ്‍ഗ്രസ് കൊലക്കത്തി താഴെവെയ്ക്കണമെന്നും സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനാണ് ആവശ്യപ്പെട്ടത്. സി.പി.എം. പ്രവര്‍ത്തകരെ കോണ്‍ഗ്രസ് വേട്ടയാടുകയാണെന്നും അദ്ദേഹം ഡല്‍ഹിയില്‍ പറഞ്ഞു.
പെരിയ കൊലപാതകത്തിന് കോണ്‍ഗ്രസ് പ്രതികാരം ചെയ്യുമെന്ന് പറഞ്ഞിരുന്നു.സി.പി.എം. പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടാല്‍ വ്യക്തിതര്ക്കമാക്കുന്നതായും കോടിയേരി ആരോപിച്ചു.
കൊല്ലം ചിതറയില്‍ സി.പി.എം. ബ്രാഞ്ച് കമ്മിറ്റി അംഗമായ മുഹമ്മദ് ബഷീര്‍ കുത്തേറ്റ് മരിച്ചിരുന്നു. സമീപവാസിയായ ഷാജഹാന് എന്നയാളാണ് ബഷീറിനെ കുത്തിക്കൊന്നത്. ബഷീര്‍ വീട്ടിലേക്ക് മടങ്ങുമ്പോള്‍ ഇരുവരും തമ്മില്‍ വാക്കുതര്‍ക്കമുണ്ടാവുകയും ഇതിനുപിന്നാലെ ഷാജഹാന് ബഷീറിനെ വീട്ടിലെത്തി കുത്തിയെന്നുമാണ് പോലീസ് അറിയിച്ചത്. വാക്കുതര്‍ക്കത്തിനൊടുവില്‍ ഇരട്ടപ്പേര് വിളിച്ചതിനാണ് ഷാജഹാന് ബഷീറിനെ കുത്തിയതെന്നും ആരോപണമുണ്ട്.
കൊലപാതകത്തില്‍ പ്രതിഷേധിച്ച് ഞായറാഴ്ച ചിതറ പഞ്ചായത്തില്‍ സി.പി.എം. ഹര്‍ത്താല്‍ ആചരിക്കുകയാണ്.
Discussion about this post