ഗുജറാത്തിലെ ആരോഗ്യ രംഗം ഒരു വിപ്ലവത്തിനാണ് സാക്ഷ്യം വഹിച്ചതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിപ്രായപ്പെട്ടു. അത്യാധുനിക സൗകര്യങ്ങളോടുകൂടിയുള്ള നിരവധി ആശുപത്രികളാണ് ഗുജറാത്തില്‍ ഇതിനോടകം ഉയര്‍ന്ന് വന്നിട്ടുള്ളതെന്നും ഇതിലൂടെ സംസ്ഥാനത്തെ പാവപ്പെട്ട ജനങ്ങള്‍ക്കാണ് ഗുണം ലഭിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഗുജറാത്തിലെ ജാംനഗറിലെ ഗുരു ഗോബിന്ദ് സിംഗ് ആശുപത്രി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേന്ദ്ര സര്‍ക്കാരിന്റെ ആയുഷ്മാന്‍ ഭാരത് പദ്ധതി ലോകത്തിലെ തന്നെ ഏറ്റവും വലിയ ആരോഗ്യ പരിരക്ഷാ പദ്ധതിയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഉന്നത നിലവാരമുള്ള ആരോഗ്യ സംരക്ഷണം ഏറ്റവും പാവപ്പെട്ടവര്‍ക്ക് വരെ ഇതുവഴി ലഭിക്കുന്നുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.
അതേസമയം ബി.ജെ.പി സര്‍ക്കാര്‍ ഗുജറാത്തിലെ ജല ക്ഷാമം പരിഹരിക്കാന്‍ വേണ്ടി പ്രയത്നിച്ചിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. മുന്‍ സര്‍ക്കാരുകള്‍ അവഗണിച്ച സര്‍ദാര്‍ സരോവര്‍ അണക്കെട്ട് പദ്ധതി ബി.ജെ.പി സര്‍ക്കാര്‍ നടപ്പിലാക്കിയെന്നും ഇതിലൂടെ ജനങ്ങള്‍ക്ക് ഗുണം ലഭിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post