ലോക്സഭ തെരഞ്ഞെടുപ്പില്‍ പ്രമുഖ ക്രിക്കറ്റ് താരങ്ങളായ വീരേന്ദര്‍ സെവാഗിനെയും ഗൗതം ഗംഭീറിനെയും പാര്‍ട്ടി ടിക്കറ്റില്‍ മത്സരിപ്പിക്കാന്‍ ബിജെപി ആലോചിക്കുന്നതായി റിപ്പോര്‍ട്ട്. കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാവിനെ അപ്രതീക്ഷിത സ്ഥാനാര്‍ത്ഥിയാക്കുമെന്നും സൂചനയുണ്ട്.സ്ഥാനാര്ഥികളുടെ ലിസ്റ്റ് മാര്‍ച്ച് 10 ന് പുറത്ത് വിടുമെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചു.
ഡല്‍ഹിയിലെ ഏഴു ലോക്സഭ മണ്ഡലങ്ങളിലേക്കുളള സ്ഥാനാര്‍ത്ഥികളെ കണ്ടെത്തുന്നതിനുളള തിരക്കിലാണ് ബിജെപി. ഈ മണ്ഡലങ്ങളിലേക്ക് പരിഗണിക്കുന്ന പേരുകളുടെ കൂട്ടത്തിലാണ് വീരേന്ദര്‍ സെവാഗും ഗൗതം ഗംഭീറും ഉള്‍പ്പെട്ടത്.
ഈ ആഴ്ച തെരഞ്ഞെടുപ്പ് പ്രഖ്യാപനം ഉണ്ടാകുമെന്നാണ് സൂചന. ആദ്യഘട്ട വോട്ടെടുപ്പില്‍ ഡല്‍ഹിയെ ഉള്‍പ്പെടുത്തിയാല്‍ ഒരാഴ്ചയ്ക്കകം സ്ഥാനാര്‍ത്ഥികളുടെ കാര്യത്തില്‍ അന്തിമതീരുമാനം ഉണ്ടാകുമെന്നാണ് മുതിര്‍ന്ന ബിജെപി നേതാക്കള്‍ നല്‍കുന്ന സൂചന.
കഴിഞ്ഞ കുറെ നാളുകളായി സെവാഗും ഗംഭീറും ബിജെപി ടിക്കറ്റില്‍ മത്സരിക്കുമെന്ന തരത്തിലുളള റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്. എന്നാല്‍ ഇരുവരും ഇതുവരെ മത്സരിക്കുന്നതിനുളള താത്പര്യം പരസ്യമായി പ്രകടിപ്പിച്ചിട്ടില്ല. മുന്‍ കോണ്‍ഗ്രസ് എംപിയുടെ പേരാണ് സ്ഥാനാര്‍ത്ഥിപട്ടികയിലേക്ക് പരിഗണിക്കുന്നവരുടെ പേരുകളുടെ കൂട്ടത്തില്‍ ഉയര്‍ന്നു കേള്‍ക്കുന്ന മറ്റൊന്ന്. എന്നാല്‍ ആരാണ് ഇദ്ദേഹം എന്ന കാര്യം ഇപ്പോഴും വ്യക്തമായിട്ടില്ല.
Discussion about this post