ഫേസ്ബുക്കില്‍ വീണ്ടും സുരക്ഷാവീഴ്ച സംഭവിച്ചതായി റിപ്പോര്‍ട്ട് . സുരക്ഷയുടെ കാരണം ചൂണ്ടിക്കാട്ടി ഉപഭോക്താക്കളില്‍ നിന്നും ശേഖരിക്കുന്ന ഫോണ്‍ നമ്പറുകള്‍ പരസ്യമായതായിട്ടാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ .
സുരക്ഷയുടെ പേരില്‍ ഫോണ്‍ നമ്പര്‍ ചോദിക്കുന്നത് നിര്‍ബന്ധമായ ഒരു കാര്യമാണ് . ഉപഭോക്താവിനെ തിരിച്ചറിയാനാണ് ഫേസ്ബുക്ക് ഇത്തരത്തില്‍ ഫോണ്‍ നമ്പറുകള്‍ ഫേസ്ബുക്ക് ആവശ്യപ്പെടുന്നത് . ടു ഫാക്ടര്‍ ഒതന്റിക്കേഷന്‍ ആവശ്യം ചൂണ്ടിക്കാട്ടിയാണ് ഇത്തരം ശേഖരണം . എന്നാല്‍ ഇത്തരമൊരു സുരക്ഷാനടപടി ഇപ്പോള്‍ ചോദ്യം ചെയ്യപ്പെട്ടിരിക്കുകയാണ് . ഇത്തരത്തില്‍ നല്‍കിയിരിക്കുന്ന നമ്പറുകള്‍ ചോര്‍ന്നതായി ഇമോജിപീഡിയ എന്നാ വെബ്സൈറ്റ് ഉടമയായ ജെറമി ബര്‍ജ് അവകാശപ്പെടുന്നു .
ടു ഫാക്ടര്‍ ഒതന്റിക്കേഷന്‍ പ്രകാരം ശേഖരിക്കുന്ന നമ്പറുകള്‍ ഫേസ്ബുക്കിനു ഉപരി ഇന്‍സ്റ്റഗ്രാം , വാട്സ്ആപ്പ് എന്നിവയ്ക്ക് പങ്കുവെയ്ക്കുന്നതായും ഫേസ്ബുക്ക് പരസ്യ കമ്പനികള്‍ക്കും കൈമാറുന്നതായി ജെറമി ചൂണ്ടിക്കാട്ടുന്നു .
വര്‍ഷങ്ങളായി ഫേസ്ബുക്ക് ഓരോ ഉപഭോക്താവില്‍ നിന്നും ഇത്തരത്തില്‍ ഫോണ്‍ നമ്പറുകള്‍ ഫേസ്ബുക്ക് സ്വീകരിക്കുന്നുണ്ട് . എന്നാല്‍ കഴിഞ്ഞ കുറച്ചു കാലമായി നിര്‍ബന്ധപൂര്‍വം നമ്പര്‍ ശേഖരിക്കുന്ന നയമായ ഫേസ്ബുക്ക് കൊണ്ടുവന്നിരിക്കുന്നത്. ഇത്തരത്തില്‍ നല്കുന്ന നമ്പര്‍ സുരക്ഷിതമായി സൂക്ഷിക്കാന്‍ ഉപഭോക്താവിന് മറ്റു വഴികള്‍ ഇല്ലെന്നും ജെറമി പറയുന്നു
Discussion about this post