മുഖ്യമന്ത്രിയെ സാമൂഹ്യ മാധ്യമങ്ങളിലൂടെ അപമാനിച്ചുവെന്ന് ആരോപിച്ച് എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ക്ക് സസ്പെന്ഷന്. വാട്സ് ആപ്പിലൂടെ പോസ്റ്റ് പ്രചരിപ്പിച്ചെന്നാണ് ആരോപണം.സുല്‍ത്താന്‍ബത്തേരി എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ വി. രാജേന്ദ്രനെയാണ് സസ്പെന്‍ഡ് ചെയ്തത്.
ഭരണഘടനാസ്ഥാപനങ്ങളിലുള്ളവരെ സര്‍ക്കാര്‍ ഉദ്യോഗസ്ഥന് നവമാധ്യമങ്ങളിലൂടെയും അല്ലാതെയും വിമര്‍ശിക്കുന്നതും അവഹേളിക്കുന്നതും കുറ്റകരമായതിനാലാണ് അച്ചടക്കനടപടിയെന്ന് എക്സൈസ് കമ്മീഷണര്‍ അറിയിച്ചു.
നേരത്തെ മുഖ്യമന്ത്രിക്കും പൊലീസിനുമെതിരായ ഫേസ്ബുക്ക് പോസ്റ്റ് ഷെയര്‍ ചെയ്തതിന്റെ പേരില്‍ കമ്മിഷണര്‍ ഓഫീസ് ജീവനക്കാരനെ സസ്പെന്ഷന് ചെയ്യുന്ന നടപടി ഉണ്ടായിരുന്നു. കൊല്ലം സിറ്റി കമ്മിഷണര്‍ ഓഫീസിലെ ജൂനിയര്‍ സൂപ്രണ്ടും എന്‍.ജി.ഒ അസോസിയേഷന് നേതാവുമായ എസ്. ഷിബുവിനെതിരെയായിരുന്നു അപ്പോല്‍ മടപടി എടുത്തത്.
ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്കും സേനയിലെ ഒരു ഉദ്യോഗസ്ഥനുമെതിരായ പോസ്റ്റുകളാണ് ഷിബു ഷെയര്‍ ചെയ്തത്. പൊലീസ് ഉദ്യോഗസ്ഥരുടെ പരാതിയിലാണ് കൊല്ലം ഈസ്റ്റ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. ഇതിനിടെ സ്പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പ്രത്യേക വകുപ്പ് തല അന്വേഷണത്തിന്റെ ഭാഗമായാണ് ഷിബുവിനെ എ.ഡി.ജി.പി മനോജ് എബ്രഹാം സസ്പെന്‍ഡ് ചെയ്തത്. പോസ്റ്റുകള്‍ ഷിബു നീക്കിയെങ്കിലും സൈബര്‍ സെല്‍ അവ വീണ്ടെടുക്കുകയായിരുന്നു.
Discussion about this post