Wednesday, May 28, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home News India

തെളിവുകള്‍ ഇവിടുണ്ട്;ബാലാകോട്ട് വ്യോമാക്രമണത്തിന്റെ തെളിവുകള്‍ കേന്ദ്ര സര്‍ക്കാരിന് സമര്‍പ്പിച്ച് ഇന്ത്യന്‍ വ്യോമസേന

by Brave India Desk
Mar 7, 2019, 05:22 pm IST
in India
Share on FacebookTweetWhatsAppTelegram

പുല്‍വാമ ഭീകരാക്രമണത്തിന് ഇന്ത്യ നല്‍കിയ തിരിച്ചടിയായിരുന്നു ബാലാകോട്ട് ഇന്ത്യന്‍ സേന നടത്തിയ വ്യോമാക്രമണം.പാക്കിസ്ഥാനിലെ ഭീകരകേന്ദ്രങ്ങളെ ലക്ഷ്യമാക്കിയുള്ള ആക്രമണം ഫലം കണ്ടു.ഭീകരസംഘടനയായ ജെയ്‌ഷെ മുഹമ്മദിന്റെ കേന്ദ്രങ്ങള്‍ നശിപ്പിക്കാന്‍ സേനയ്ക്ക് കഴിഞ്ഞു.ഇപ്പോള്‍ വ്യോമാക്രമണത്തിന്റെ വിശദമായ തെളിവുകള്‍ കേന്ദ്രസര്‍ക്കാരിന് സമര്‍പ്പിച്ചിച്ചിരിക്കുകയാണ്  വ്യോമസേന. വ്യോമാക്രമണത്തിന്റെ ഉപഗ്രഹചിത്രങ്ങളും റഡാര്‍ ചിത്രങ്ങളുമാണ് സൈന്യം സര്‍ക്കാരിന് സമര്‍പ്പിച്ചിരിക്കുന്നത്.

ആക്രമണത്തിന്റെ ആധികാരികതയെക്കുറിച്ച് സംശയം പ്രകടിപ്പിച്ചുകൊണ്ട് പ്രതിപക്ഷപാര്‍ട്ടികള്‍ നേരത്തെ രംഗത്ത് വന്നിരുന്നു. പ്രതിപക്ഷത്തിന്റെ രാഷ്ട്രീയപ്രേരിതമായ ആരോപണങ്ങളെ സര്‍ക്കാര്‍ അര്‍ഹിക്കുന്ന അവഗണനയോടെ തള്ളിക്കളഞ്ഞിരുന്നു. എന്നാല്‍ വ്യോമസേന ലക്ഷ്യം വെച്ച കെട്ടിടങ്ങള്‍ക്ക് യാതൊരു കേടുപാടുകളും സംഭവിച്ചില്ലെന്ന ആരോപണവുമായി ഒരു വാര്‍ത്താ ഏജന്‍സി കഴിഞ്ഞ ദിവസം രംഗത്ത് വന്നിരുന്നു. അതിനെ ശരിവെയ്ക്കുന്ന തരത്തില്‍ ചില ചിത്രങ്ങളും അവര്‍ പുറത്ത് വിട്ടിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ആധികാരികവും വിശ്വസനീയവുമായ തെളിവുകള്‍ സേന ഇപ്പോള്‍ കേന്ദ്ര സര്‍ക്കാരിന് കൈമാറിയിരിക്കുന്നത്.

Stories you may like

‘സോറി, അവധി ഇല്ല, മലയാളം ക്ലാസില്‍ കയറണം കേട്ടോ’; അവധി ചോദിച്ച് സന്ദേശമയച്ച കുറുമ്പന് കളക്ടറിന്‌റെ മാസ് മറുപടി

വനവാസി യുവാവിനെ കെട്ടിയിട്ട് മർദ്ദിച്ചതായി പരാതി; കേസെടുക്കാതെ പോലീസ്

ബാലാക്കോട്ടിലെ ജെയ്‌ഷെ മുഹമ്മദ് കേന്ദ്രങ്ങള്‍ക്ക് കാതലായ നാശനഷ്ടങ്ങള്‍ സംഭവിച്ചത് വ്യക്തമാക്കുന്ന ചിത്രങ്ങളാണ് സേനയുടെ പക്കലുള്ളത് എന്ന് ഔദ്യോഗിക വൃത്തങ്ങള്‍ വ്യക്തമാക്കുന്നു.സര്‍ക്കാരിന് സമര്‍പ്പിക്കപ്പെട്ട തെളിവുകളില്‍ എസ്-2000 ലേസര്‍ നിയന്ത്രിത മിസൈലുകള്‍ കൃത്യമായി ലക്ഷ്യം ഭേദിക്കുന്നതിന്റെയും കെട്ടിടങ്ങളുടെ ആന്തരഭാഗങ്ങള്‍ക്ക് കടുത്ത നാശനഷ്ടങ്ങള്‍ വരുത്തുന്നതിന്റെയും ദൃശ്യങ്ങളുണ്ടെന്നാണ് വിവരം.

സര്‍ക്കാരിന് ലഭ്യമായിരിക്കുന്ന രേഖകളില്‍ പ്രദേശത്തിന്റെ വ്യക്തമായ ഉപഗ്രഹദൃശ്യങ്ങള്‍ അടങ്ങിയിട്ടുള്ളതായാണ് വിവരം. വ്യോമസേന അങ്ങേയറ്റം ആധികാരികമായാണ് ഈ ദൃശ്യങ്ങള്‍ കൈമാറിയിരിക്കുന്നത്. രണ്ട് ദിവസങ്ങള്‍ക്ക് മുന്‍പ് എയര്‍ ചീഫ് മാര്‍ഷല്‍ ബിഎസ് ധനോവ കോയമ്പത്തൂരില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ വെച്ച് വ്യോമാക്രമണത്തിന്റെ ആധികാരികത അസന്ദിഗ്ദ്ധമായി വ്യക്തമാക്കിയിരുന്നു.

മൃതദേഹങ്ങള്‍ എണ്ണി നോക്കേണ്ട ആവശ്യം സേനയ്ക്കില്ലെന്ന് നേരത്തേ എയര്‍ ചീഫ് മാര്‍ഷല്‍ വ്യക്തമാക്കിയിരുന്നു. വ്യോമസേനയുടെ നടപടിയെ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ് അതുല്യം എന്ന് വിശേഷിപ്പിച്ചിരുന്നു. പ്രധാനമന്ത്രിയും ലോകനേതാക്കളുമടക്കം സൈന്യത്തിന്റെ ധീരതയെ പ്രകീര്‍ത്തിച്ച് രംഗത്ത് വന്നിരുന്നു.

Tags: evidencecentral governmentIAFPulwama Terror AttackAir Force Strike IAF StrikeBalakot Air Strike
ShareTweetSendShare

Latest stories from this section

പാചകത്തിനിടെ റൊട്ടിയിലേക്ക് തുപ്പി,വീഡിയോ പുറത്ത് വന്നതോടെ യുവാവ് പിടിയിൽ

യുവാക്കളെ,വിദേശഭാര്യമാർ വേണ്ട,ബംഗ്ലാദേശ്,മ്യാന്മർ പെൺകുട്ടികളെ തേടിപോകുന്ന ചൈനീസുകാർക്ക് മുന്നറിയിപ്പുമായി ഭരണകൂടം

മോദിജിയുടെ കൂടെയിരുന്നൊരു ഫോട്ടെയെടുത്തു,ഗുജറാത്തിയിൽ സംസാരിച്ചു,അത്രയേ ഉള്ളൂ, ഉണ്ണി മുകുന്ദൻ ബിജെപിക്കാരനല്ല; പക്വതയില്ലാത്ത കുട്ടി; മേജർ രവി

ആറുപേർ അകമ്പടിയ്ക്ക്,സുരക്ഷയ്ക്ക് എകെ 47; പാകിസ്താൻ സന്ദർശനത്തിനിടെ ജ്യോതി അബദ്ധത്തിൽ യൂട്യൂബറുടെ വീഡിയോയിൽ പതിഞ്ഞപ്പോൾ

Discussion about this post

Latest News

ബുധനാഴ്ച ഈ ജില്ലകളിൽ റെഡ് അലർട്ട്; മെയ് 30 വരെ അതിതീവ്ര, അതിശക്ത മഴ സാധ്യത 

‘സോറി, അവധി ഇല്ല, മലയാളം ക്ലാസില്‍ കയറണം കേട്ടോ’; അവധി ചോദിച്ച് സന്ദേശമയച്ച കുറുമ്പന് കളക്ടറിന്‌റെ മാസ് മറുപടി

വനവാസി യുവാവിനെ കെട്ടിയിട്ട് മർദ്ദിച്ചതായി പരാതി; കേസെടുക്കാതെ പോലീസ്

പാചകത്തിനിടെ റൊട്ടിയിലേക്ക് തുപ്പി,വീഡിയോ പുറത്ത് വന്നതോടെ യുവാവ് പിടിയിൽ

യുവാക്കളെ,വിദേശഭാര്യമാർ വേണ്ട,ബംഗ്ലാദേശ്,മ്യാന്മർ പെൺകുട്ടികളെ തേടിപോകുന്ന ചൈനീസുകാർക്ക് മുന്നറിയിപ്പുമായി ഭരണകൂടം

മോദിജിയുടെ കൂടെയിരുന്നൊരു ഫോട്ടെയെടുത്തു,ഗുജറാത്തിയിൽ സംസാരിച്ചു,അത്രയേ ഉള്ളൂ, ഉണ്ണി മുകുന്ദൻ ബിജെപിക്കാരനല്ല; പക്വതയില്ലാത്ത കുട്ടി; മേജർ രവി

ആറുപേർ അകമ്പടിയ്ക്ക്,സുരക്ഷയ്ക്ക് എകെ 47; പാകിസ്താൻ സന്ദർശനത്തിനിടെ ജ്യോതി അബദ്ധത്തിൽ യൂട്യൂബറുടെ വീഡിയോയിൽ പതിഞ്ഞപ്പോൾ

അമൃത്സറിൽ സ്‌ഫോടനം:ഭീകരൻ കൊല്ലപ്പെട്ടു,നാല് പേർക്ക് പരിക്ക്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies