ഉത്തര്‍ പ്രദേശിലെ എസ്.പി-ബി.എസ്.പി സഖ്യത്തില്‍ കോണ്‍ഗ്രസും ചേരാന്‍ സാധ്യത. ഇതിന് വേണ്ടിയുള്ള ചര്‍ച്ചകള്‍ ആരംഭിച്ചുവെന്ന് സൂചനകളുണ്ട്.
സീറ്റ് വിഭജനത്തെപ്പറ്റി എസ്.പിയും ബി.എസ്.പിയും ആര്.എല്‍.ഡിയും ധാരണയിലെത്തിയിട്ടുണ്ടെങ്കിലും കോണ്‍ഗ്രസ് വരികയാണെങ്കില്‍ അവരെയും ഉള്‍പ്പെടുത്തുന്നതായിരിക്കും. കോണ്‍ഗ്രസിന് 13 സീറ്റുകള്‍ നല്‍കാനാണ് സാധ്യത. ഇതോടെ കോണ്‍ഗ്രസിന്റെ സീറ്റുകള്‍ 15 ആയി മാറും. റായ്ബറേലിയിലും അമേഠിയിലും ആരെയും മത്സരിപ്പിക്കാന്‍ എസ്.പി-ബി.എസ്.പി സഖ്യം തീരുമാനിച്ചിട്ടില്ല.
ഇതിന് മുന്‍പ് നടന്ന ചര്‍ച്ചകളില്‍ 20 സീറ്റുകളായിരുന്നു കോണ്‍ഗ്രസ് ആവശ്യപ്പെട്ടത്. എന്നാല്‍ ഈ ആവശ്യം അംഗീകരിക്കപ്പെട്ടില്ല. പിന്നീട് 15 സീറ്റുകള്‍ വേണമെന്ന് കോണ്‍ഗ്രസ് ആവശ്യവും തള്ളിക്കളയപ്പെട്ടു.
പുതിയ ചര്‍ച്ചകള്‍ക്ക് ശേഷം സമാജ്വാദി പാര്‍ട്ടി 7 സീറ്റുകളും ബഹുജന്‍ സമാജ് പാര്‍ട്ടി 6 സീറ്റുകളും വിട്ട് നല്‍കാനാണ് സാധ്യതയുള്ളത്. മഹാസഖ്യത്തില്‍ നിന്നും കോണ്‍ഗ്രസ് മുഴുവനായി പുറത്ത് പോയിട്ടില്ലെന്ന് ചൊവ്വാഴ്ച അഖിലേഷ് യാദവ് പറഞ്ഞിരുന്നു.
Discussion about this post