ഭീകരവാദി പട്ടികയില്‍ നിന്നും ഒഴിവാക്കണമെന്ന ഹഫീസ് സയിദിന്റെ അപേക്ഷ യു.എന്‍ രക്ഷാസമിതി തള്ളി . ഹഫീസ് സയീദുമായി അഭിമുഖം നടത്താനുള്ള യു.എന്‍ സംഘത്തിന് പാക്കിസ്ഥാന് വിസ നിഷേധിച്ചതിന് പിന്നാലെയാണ് ഭീകരവാദി പട്ടികയില്‍ നിന്നും ഒഴിവാക്കാനുള്ള അപേക്ഷയും തള്ളിയത് .
2008 ലെ മുംബൈ ആക്രമണത്തിന് പിന്നാലെയാണ് ജമാത്ത് ഉദ്ധവ് സ്ഥാപകനും ലഷ്കര്‍ ഇ തോയ്ബ സഹസ്താപകനുമായ ഹഫീസ് സയീദിനെ യു.എന്‍ രക്ഷാസമിതി ആഗോളഭീകരനായി പ്രഖ്യാപിച്ചത് . മുംബൈ ഭീകരാക്രമണത്തിന് പിന്നിലുള്ള സൂത്രധാരന്‍ ഹഫീസ് സയീദ് ആണെന്ന കാര്യം ഇന്ത്യ തെളിവ് സഹിതമാണ് യു.എന്നില്‍ ബോധിപ്പിച്ചത് . ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു യു.എന്ന്റെ നടപടി .
തുടര്‍ന്ന് തന്നെയും തന്റെ സംഘടനകളെയും ഭീകരവാദ പട്ടികയില്‍ നിന്നും ഒഴിവാക്കണമെന്ന അപേക്ഷ യു.എന്‍ രക്ഷാസമിതിയ്ക്ക് മുന്നാകെ വെയ്ക്കുകയായിരുന്നു . അപേക്ഷ പരിഗണിച്ചത്തിന്റെ ഭാഗമായി യു.എന്‍ രക്ഷാസമിതി ഹഫീസുമായി അഭിമുഖം നടത്താന്‍ ശ്രമിച്ചെങ്കിലും പാക്കിസ്ഥാന് വിസ നിഷേധിച്ചത് വഴി സാധിച്ചില്ല . ഇതിനു പിന്നാലെയാണ് യു.എന്‍ അപേക്ഷ തള്ളിയിരിക്കുന്നത് .
ഹഫീസ് സയീദുമായി യു.എന്‍ സംഘം സംസാരിച്ചാല്‍ പല രഹസ്യങ്ങളും പുറത്താകുമെന്ന ഭയമാണ് വിസ നിഷേധിക്കാന്‍ കാരണം എന്നതാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ . പാക്കിസ്ഥാന് ഭീകര സംഘടനകള്‍ക്കും നേതാക്കള്‍ക്കും നല്കുന്ന ധനസഹായവും സുരക്ഷയും സംബന്ധിച്ച വിവരങ്ങള്‍ വെളിപ്പെടുത്തിയാല്‍ അത് പാക്കിസ്ഥാന് കനത്ത തിരിച്ചടിയാകുമെന്നും ഇതെല്ലാം കണക്കിലെടുത്താണ് വിസ നിഷേധിക്കുന്നതെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു .
Discussion about this post