മുന്‍ എംപി എസ് ശിവരാമന് കോണ്‍ഗ്രസ് വിട്ടു. കോണ്‍ഗ്രസിലെ പ്രാഥമിക അംഗത്വം രാജിവയ്ക്കുന്നതായി ശിവരാമന് അറിയിച്ചു. കോണ്‍ഗ്രസിന്റെ അഴിമതി ഭരണത്തില്‍ പ്രതിഷേധിച്ചാണ് രാജി. പട്ടികജാതി ക്ഷേമ വകുപ്പ് ചെയര്മാന് സ്ഥാനവും അദ്ദേഹം രാജി വച്ചു.
ഒറ്റപ്പാലം ലോകസഭ മണ്ഡലത്തില്‍ നിന്ന് സിപിഎം സ്ഥാനാര്‍ത്ഥിയായാണ് ശിവരാമന് എംപിയാകുന്നത്. അതിനു ശേഷം പാര്‍ട്ടിയുടെ പ്രവര്‍ത്തന ശൈലിയില്‍ മനം മടുത്താണ് സിപിഎമ്മില്‍ നിന്നും രാജി വച്ച് അദ്ദേഹം കോണ്‍ഗ്രസില്‍ ചേരുന്നത്.
2010 ഫെബ്രുവരിയിലാണ് ശിവരാമന് സി.പി.എം വിട്ടത്. യുവ നേതാവായ എസ് ശിവരാമന്റെ സിപിഎമ്മില്‍ നിന്നുള്ള രാജി ഏറെ ചര്‍ച്ചയായിരുന്നു. കോണ്‍ഗ്രസ് അംഗത്വം രാജിവച്ച ശിവരാമന് തിരികെ സിപിഎമ്മിലേയ്ക്കു മടങ്ങുമെന്നാണ് സൂചന.
Discussion about this post