കണ്ണൂര്‍: കുമ്മനം രാജശേഖരന് തിരുവനന്തപുരത്ത് മത്സരിക്കുമെന്ന് ഉറപ്പായതോടെ ബിജെപി അണികള്‍ ആവേശത്തിലായി. സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിനൊന്നും കാത്ത് നില്‍ക്കാതെ പ്രവര്‍ത്തകര്‍ കുമ്മനത്തിനായി ചുമരെഴുത്ത് തുടങ്ങി. വിജയം ഉറപ്പിച്ചുവെന്ന മട്ടിലാണ് ബിജെപി പ്രവര്‍ത്തകരുടെ സോഷ്യല്‍ മീഡിയ പ്രതികരണങ്ങള്‍.
ഇതിനിടെ കുമ്മനം മത്സരിക്കുമെന്ന് ഉറപ്പായതോടെ സ്വതന്ത്രനായി മത്സരിക്കാനുള്ള തീരുമാനത്തില്‍ പുനരാലോചന നടത്തുമെന്ന് മുന്‍ നേതാവ് പി.പി.മുകുന്ദന് പ്രതികരിച്ചു. . മത്സരിക്കാന്‍ നേരത്തെ തീരുമാനമെടുത്തപ്പോള്‍ പിന്തുണ നല്കിയ സംഘടനകളുമായും നേതാക്കളുമായും കൂടിയാലോചിച്ച ശേഷം ഭാവി കാര്യങ്ങള്‍ തീരുമാനിക്കും. ഇതിനായി അടുത്ത ദിവസം തിരുവനന്തുപരത്ത് എത്തുമെന്നും പി.പി.മുകുന്ദന് പറയുന്നു.
കുമ്മനം രാജശേഖരനുമായി അടുത്ത ബന്ധം പുലര്‍ത്തുന്നയാളാണ് പിപി മുകുന്ദന്. കുമ്മനം മത്സരിക്കുന്നതോടെ എന്‍എസ്എസ് പിന്തുണയും അദ്ദേഹത്തിനാകും. സിപിഎം തരൂരിന് വോട്ട് മറിച്ചാലും ജയിക്കാവുന്ന തരത്തിലേക്ക് പ്രചരണം കൊഴുപ്പിക്കാനുള്ള തീരുമാനത്തിലാണ് ബിജെപി. കുമ്മനം രാജശേഖരന്റെ തിരിച്ചു വരവ് കേരളത്തിലെ ബിജെപിയ്ക്ക് ആവേശം പകരുമെന്ന് നേതാക്കള്‍ പറയുന്നു. ബിജെപി സ്ഥാനാര്‍ത്ഥി പ്രഖ്യാപനം അടുത്ത ദിവസങ്ങളില്‍ ഉണ്ടാകും. ദേശീയ നേതൃത്വമാണ് സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടത്തുക. ബിജെഡിഎശ് പ്രസിഡണ്ട് തുഷാര്‍ വെള്ളാപ്പള്ളി തൃശ്ശൂരില്‍ സ്ഥാനാര്ത്തിയാവുമെന്നാണ് വിവരം. ബിജെപി ജയം പ്രതീക്ഷിക്കുന്ന പത്തനംതിട്ടയില്‍ കെ സുരേന്ദ്രന് സ്ഥാനാര്‍ത്ഥിയാകും. പാലക്കാടാണ് ബിജെപി പ്രതീക്ഷ പുലര്‍ത്തുന്ന മറ്റൊരു മണ്ഡലം. കൃഷ്ണകുമാറിന്റെ പേരാണ് ഇവിടെ ശക്തമായി ഉയരുന്നത്.
Discussion about this post