തെരഞ്ഞെടുപ്പില്‍ ശബരിമല ഒരു നിമിത്തമാകുമെന്ന് കുമ്മനം രാജശേഖരന്‍ .എല്ലാവരുടെയും വിശ്വാസത്തെ ബാധിക്കുന്ന കാര്യമാണ് ശബരിമലയെന്നും ഭരണഘടനാപരമായ അവകാശം നേടിയെടുക്കാന്‍ ഒരു ജനത നടത്തിയ പോരാട്ടമാണെന്നും കുമ്മനം പറഞ്ഞു.തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ ബിജെപിക്കൊപ്പം നില്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു.
ശബരിമല ഒരു നിമിത്തമാണ്, വര്‍ഷങ്ങളായി കേരളത്തില്‍ ഉറഞ്ഞു കൂടി കൊണ്ടിരുന്ന ജനവിരുദ്ധതയും ചിലരുടെ ക്രൂര ചിന്താഗതികളും പുറത്ത് കൊണ്ടു വന്നത് ഈ അവസരത്തിലാണ്. മത സ്വാതന്ത്ര്യം കൃസ്ത്യാനിയ്ക്കും, മുസ്ലീമിനും, ഹിന്ദുവിനും ഒരു പോലെ വേണ്ടതാണ്. മത സ്വാതന്ത്ര്യത്തിന്, ആരാധനാ സ്വാതന്ത്ര്യത്തിന് നേരെ നടന്ന കടന്നു കയറ്റമാണ് ശബരിമല വിഷയത്തില്‍ ഉണ്ടായത്. അതിനെ ചെറുക്കുക എല്ലാ മതസ്ഥരുടെയും ആവശ്യമാണ്. ശബരിമല എന്നത് കേവലം ഒരു മതവിഷയമല്ല. അതിനുമപ്പുറം ഭരണഘടനാവകാശം സ്ഥാപിക്കുന്നതിന് വേണ്ടി ഒരു ജനത നടത്തിയ ധീരോദാത്ത പോരാട്ടത്തിന്റെ ചരിത്രമാണ്.
ബിജെപിയും എന്‍ഡിഎയും ജനങ്ങള്‍ക്കൊപ്പം നിന്നു. ആയിരക്കണക്കിന് പേരെയാണ് കള്ളക്കേസില്‍ കുടുക്കിയത്. കേരളത്തില്‍ നടന്നത് മതപീഡനമാണ്. കേരളത്തില്‍ മാത്രമേ മതപീഡനം നടന്നുള്ളു. മതസ്ഥാപനങ്ങളെ സ്വന്തം പിടിയൊതുക്കി കറവപ്പശുവാക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെ നടന്ന പോരാട്ടമായിരുന്നു ശബരിമല സമരം. അത് എല്ലാ മതക്കാര്‍ക്കും വേണ്ടിയുള്ളതായിരുന്നു, ചര്‍ച്ച് ആക്ടും, ദേവസ്വം ആക്ടും എല്ലാം ഇതിന്റെ ഭാഗമാണ്. ഇതിനെതിരെ വലിയ പ്രതിഷേധം ജനങ്ങളുടെ ഭാഗത്ത് നിന്നുണ്ടാകുമെന്നും കുമ്മനം പറഞ്ഞു.
അതുപൊലെ സിപിഎം എംഎല്‍എമാര്‍ രാജിവെക്കാതെ ലോക്‌സഭാ തെരഞ്ഞെടുപ്പിനെ നേരിടുന്നത് ജനാധിപത്യപരമല്ലെന്നും അദ്ദേഹം പറഞ്ഞു.സിപിഎമ്മിന്റെ വളര്‍ച്ച മുരടിച്ചെന്നാണ് പുതിയ സ്ഥാനാര്‍ഥി പട്ടിക കണ്ടാല്‍ മനസിലാകുക.
ഗവര്‍ണര്‍ സഥാനത്ത് ഇരുന്ന് നീതി പുലര്‍ത്തിയിട്ടുണ്ട്.എല്ലാ ജനാധിപത്യ മര്യാദകളും പാലിച്ചാണ് രാജിവെച്ചതും കേരള രാഷ്ട്രീയത്തിലേക്ക് വന്നതു എന്നും കുമ്മനം വ്യക്തമാക്കി.
Discussion about this post