കൊച്ചിയില്‍ പാലച്ചുവടില്‍ ദുരൂഹ സാഹചര്യത്തില്‍ യുവാവ് കൊല്ലപ്പെട്ട സംഭവം ആള്‍കൂട്ട കൊലപാതകമാണെന്ന് പൊലീസ് നിഗമനം.സംഭവുമായി ബന്ധപ്പെട്ട് 13 പേരെ പ്രതികളാക്കി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.അതില്‍ 4 പേര്‍ ഇപ്പോള്‍ പോലീസ് കസ്റ്റഡിയിലാണ്.
വെണ്ണല ചക്കരപ്പറമ്പ് സ്വദേശി ജിബിന്‍ ടി വര്‍ഗ്ഗീസിനെയാണ് ശനിയാഴ്ച്ച പുലര്‍ച്ചെ നാലരയോടെ റോഡരികില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.അനാശാസ്യം ആരോപിച്ച് പിടികൂടിയ യുവാവിനെ ആള്‍ക്കൂട്ടം യുവാവിനെ മര്‍ദ്ദിക്കുകയും പിന്നീട് ഇയാള്‍ ബോധരഹിതനായപ്പോള്‍ റോഡില്‍ ഉപേക്ഷിക്കുകയുമായിരുന്നുവെന്നുമാണ് പൊലീസിന്റെ നിഗമനം. പ്രാഥമിക പരിശോധനയില്‍ ജിബിന് മര്‍ദ്ദനമേറ്റതായി പൊലീസിന് മനസ്സിലായിരുന്നു.
Discussion about this post