അങ്ങാടിപേട്ടയിലുണ്ടായ സ്ഫോടനത്തിന്റെ കാരണം കണ്ടെത്താന്‍ കഴിയാതെ ബോംബ് സ്ക്വാഡും , ഫോറന്‍സിക് വിഗദ്ധരും . സ്ഫോടന സ്ഥലത്തെത്തി വിഗദ്ധമായ പരിശോധന നടത്തിയിട്ടും എന്താണ് സ്ഫോടനകാരണമെന്ന് കണ്ടെത്താന്‍ കഴിഞ്ഞട്ടില്ല .
കഴിഞ്ഞ വെള്ളിയാഴ്ച വൈകിട്ട് 6.15 നാണ് പത്തനംതിട്ട പേട്ട രാജധാനി ഹോട്ടലിന് പിന്നില്‍ ഉഗ്രസ്ഫോടനം നടന്നത് . സ്ഫോടനത്തിന്റെ ഫലമായി പത്ത് മീറ്റര്‍ ചുറ്റളവില്‍ നാശമുണ്ടായി .
സ്ഫോടനം നടന്ന് രാത്രിയോടെ ബോംബ് സ്ക്വാഡ് സ്ഥലത്തെത്തി പരിശോധന നടത്തിയെങ്കിലും അസ്വാഭാവികമായി ഒന്നും തന്നെ കണ്ടെത്താന്‍ കഴിഞ്ഞില്ല . പോലീസ് നായയും തെളിവെടുപ്പ് നടത്തിയിരുന്നു .
സ്ഫോടനം നടന്ന സ്ഥലത്തെ കരിങ്കല്‍ കഷ്ണങ്ങള്‍ വിഗദ്ധ പരിശോധനയ്ക്കായി ശേഖരിച്ചിട്ടുണ്ട് . ഇവയുടെ പരിശോധന ഫോറന്‍സിക് ലാബില്‍ നടത്തി റിപ്പോര്‍ട്ട് ലഭിച്ചാല്‍ മാത്രമേ കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാകു .
കടുത്തചൂടില്‍ മാലിന്യസംഭരണിയില്‍ വാതകം കെട്ടികിടന്ന് പൊട്ടിയതാകാം എന്നാണു പ്രാഥമിക നിഗമനം . എന്നാല്‍ ഇത് സ്ഥിതീകരിക്കാന്‍ വിഗദ്ധപരിശോധന റിപ്പോര്‍ട്ട് ലഭിക്കണം .
Discussion about this post