പുല്‍വാമ ഭീരകരാക്രമണത്തില്‍ വീരമൃതൂ വരിച്ച ജവാന്മാരുടെ ചിത്രങ്ങള്‍ സാരിയില്‍ ആലേഖനം ചെയ്തത് വലിയ പ്രശംസ നേടിയിരുന്നു.ഇപ്പോള്‍ അതു പൊലൊരു വാര്‍ത്തയാണ് രാജസ്ഥാനില്‍ നിന്നും വരുന്നത്.സാരികളില്‍ പുല്‍വാമ ഭീകരാക്രമണവും ഒപ്പം പ്രധാനമന്ത്രിയുടെ ചിത്രവും ആലേഖനം ചെയ്തിരിക്കുകയാണ് സാരിയില്‍.ഒരു കൂട്ടം സൈനികര്‍ക്കൊപ്പം മോദി നില്ക്കുന്ന ചിത്രമാണ് സാരികളില്‍.യുദ്ധവിമാനങ്ങളും സാരികളില്‍ കാണാം.
ഗുജറാത്തില്‍ നിര്‍മ്മിച്ച ഈ സാരികള്‍ രാജസ്ഥാനിലും ആവശ്യക്കാരേറെയാണെന്നാണ് വില്‍പ്പനക്കാര്‍ പറയുന്നത്. പുല്‍വാമ ആക്രമണത്തില്‍ കൊല്ലപ്പെട്ട സൈനികരോടുള്ള ആദരസൂചകമായാണ് ഈ സാരികള്‍ സ്ത്രീകള്‍ തിരഞ്ഞെടുക്കുന്നതെന്നാണ് വ്യാപാരികളുടെ വിലയിരുത്തല്‍.
Discussion about this post