വാഷിങ്ടണ്‍: പുല്‍വാമ ആക്രമണത്തിന്റെ തിരിച്ചടിയായി ബാലകോട്ടിലെ ഭീകരകേന്ദ്രങ്ങളില്‍ ഇന്ത്യ നടത്തിയ വ്യോമാക്രമണത്തില്‍ ഇരുന്നൂറോളം ഭീകരര്‍ കൊല്ലപ്പെട്ടിട്ടുണ്ടാകാമെന്ന് പാക് അധീന കശ്മീരില്‍ നിന്നുള്ള ആക്ടിവിസ്റ്റ് സെന്‍ജെ ഹസ്നാന്‍ സെറിംഗ്. പാക് അധീന കശ്മീര്‍ സ്വദേശിയായ സെറിംഗ് ഇപ്പോള്‍ അമേരിക്കയിലാണ. ഇന്ത്യന്‍ വ്യോമാക്രമണത്തില്‍ 200 ല്‍ അധികം ഭീകരര്‍ കൊല്ലപ്പെട്ടിരിക്കാമെന്നും ട്വീറ്റില്‍ അദ്ദേഹം പറയുന്നു.
നിരവധി മൃതദേഹങ്ങള്‍ ബാലകോട്ടില്‍ നിന്ന് പാകിസ്ഥാനിലെ ഖൈബര്‍ പഖ്തൂണ്‍ഖ്വയിലേക്ക് മാറ്റിയതായി ഒരു ഉര്‍ദു മാധ്യമത്തില്‍ റിപ്പോര്‍ട്ടുണ്ടായിരുന്നുവെന്നും സെറിങ് വെളിപ്പെടുത്തി.
ഇന്ത്യന്‍ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ട ഭീകരരുടെ കുടുംബങ്ങളെ പാകിസ്ഥാന് സൈനികോദ്യോഗസ്ഥന് ആശ്വസിപ്പിക്കുന്ന വീഡിയോയും ഇദ്ദേഹം ട്വീറ്റ് ചെയ്തിട്ടുണ്ട്. ഭീകരര്‍ക്ക് ദൈവത്തിന്റെ അനുഗ്രഹമുണ്ടാകുമെന്നും അവര്‍ ശത്രുക്കളോട് പോരാടാന്‍ പാക് സര്‍ക്കാരിനെ സഹായിച്ചവരാണെന്നും സൈനികോദ്യോഗസ്ഥന് വീഡിയോയില്‍ പറയുന്നു. അതേസമയം വീഡിയോ ബാലകോട്ട് ആക്രമണത്തില്‍ മരിച്ചവരേപ്പറ്റിയുള്ളതാണോയെന്ന് ഉറപ്പില്ലെന്ന് സെന്‍ജെ സെറിങ് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് പറഞ്ഞു. എന്നാല്‍ എന്തൊക്കെയോ പാകിസ്ഥാന് മറയ്ക്കാന്‍ ശ്രമിക്കുന്നുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.
ഇന്ത്യ ബോംബിട്ടത് വനത്തിലും കൃഷിയിടങ്ങളിലുമാണെന്നാണ് പാകിസ്ഥാന് ആരോപിക്കുന്നത്. അങ്ങനെയെങ്കില്‍ മാധ്യമങ്ങളെ സ്വതന്ത്രമായി പരിശോധന നടത്താന്‍ അനുവദിക്കാത്തതിന് ന്യായീകരണമില്ലെന്നും സെന്‍ജെ സെറിങ് പറഞ്ഞു. തങ്ങളുടെ മദ്രസ അവിടെയുണ്ടായിരുന്നുവെന്ന് ജെയ്ഷെ പറഞ്ഞിട്ടുണ്ട്. അതേസമയം ഇന്ത്യ ആക്രമണം നടത്തിയതിന്റെ തൊട്ടടുത്ത ദിവസങ്ങളിലായി നിരവധി മൃതദേഹങ്ങള്‍ ഖൈബര്‍ പഖ്തൂണ്‍ഖ്വയിലേക്ക് മാറ്റിയതായി ഉര്‍ദു പത്രം റിപ്പോര്‍ട്ട് ചെയ്തിരുന്നുവെന്നും അദ്ദേഹം അവകാശപ്പെട്ടു. ഇന്ത്യയുടെ ബാലകോട്ട് വ്യോമാക്രമണം പൂര്‍ണവിജയമായിരുന്നുവെന്നും അദ്ദേഹം പറയുന്നു
Discussion about this post