പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഹസിച്ച രാഹുല്‍ ഗാന്ധിക്ക് മറുപടിയുമായി ബിജെപി. യുഎന്‍ സുരക്ഷാ സമിതിയില്‍ മസൂദ് അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കുന്നതിനെ ചൈന വീണ്ടും എതിര്‍ത്തിരുന്നു. ഈ വിഷയത്തിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ രാഹുല്‍ വിമര്‍ശിച്ചത്.
ചൈനയുടെ യുഎന്‍ സുരക്ഷാ സമിതി അംഗത്വം നെഹ്റുവിന്റെ സംഭാവനയാണെന്ന് ബിജെപി ചുട്ട മറുപടി കൊടുത്തു.. നിങ്ങളുടെ മഹാനായ മുത്തശ്ശന് അന്ന് അംഗത്വം സമ്മാനിച്ചില്ലായിരുന്നുവെങ്കില്‍ അവര്‍ സമിതിയില്‍ ഉണ്ടാകില്ലായിരുന്നു. അതിന്റെ വിലയാണ് ഇപ്പോള്‍ നല്‍കുന്നത്. നെഹ്റു കുടുംബം ചെയ്ത തെറ്റുകള്‍ രാജ്യം തിരുത്തുകയാണെന്നും ബിജെപി പ്രതികരിച്ചു.
മസൂദ് അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കുന്നതില്‍ യുഎന്നില്‍ ചൈനയെടുത്ത നിലപാടിനെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദി മിണ്ടാത്തതെന്താണെന്നു രാഹുല്‍ ഗാന്ധി പറഞ്ഞിരുന്നു. മോദിക്ക് ചൈനയെ ഭയമാണ്. അദ്ദേഹത്തിന്റെ വിദേശനയം പരാജയമാണ്. ചൈനീസ് പ്രധാനമന്ത്രി ഷി ചിന്‍പിങ്ങിനെ നമസ്കരിക്കുന്നതും ഊഞ്ഞാലാട്ടുന്നതുമാണ് മോദിയുടെ നയതന്ത്രമെന്നും രാഹുല്‍ ആരോപിച്ചിരുന്നു അതിനുള്ള തിരിച്ചടിയായിരുന്നു ബിജെപിയുടെ മറുപടി.
ജയ്ഷെ തലവന്‍ മൗലാന മസൂദ് അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കാനുള്ള ഇന്ത്യന്‍ നീക്കത്തിന് ചൈനയുടെ നിലപാട് വീണ്ടും തിരിച്ചടിയായിരുന്നു. അസറിനെ കരിമ്പട്ടികയില്‍പ്പെടുത്താനുള്ള യുഎന്‍ രക്ഷാസമിതിയുടെ നടപടി ചൈനയാണ് തടഞ്ഞത്. ഈ സാഹചര്യത്തിലായിരുന്നു രാഹുലിന്റെ പരിഹാസം.
Discussion about this post