ന്യൂസിലന്‍ഡില്‍ 49 പേരുടെ ജീവനെടുത്ത ആക്രമണം ഫേസ്ബുക്ക് വഴി ലൈവ് സ്ട്രീം ചെയ്ത് അക്രമി. തുടര്‍ച്ചായി പള്ളിക്ക് അകത്തും പുറത്തും വെടിവയ്ക്കുന്നതിന്റെ ദൃശ്യങ്ങളാണ് അക്രമിയായ ഓസ്ട്രേലിയന്‍ സ്വദേശി ബ്രന്ന്റന് ടാറന്റ് പുറത്ത് വിട്ടത് .
തന്റെ തൊപ്പിയില്‍ ഘടിപ്പിച്ച ഗോ പ്രൊ ക്യാമറ വഴി ഫേസ്ബുക്കിലേക്ക് ലൈവ് സ്ട്രീം നല്‍കിയാണ് ഇയാള്‍ വെടിവയ്പ്പ് നടത്തിയത് . തോക്കുകളും വെടിയുണ്ടാകളുമായി ഇയാള്‍ പള്ളിയിലേക്ക് എത്തുന്ന നിമിഷം മുതല്‍ ക്യാമറയില്‍ ദൃശ്യങ്ങള്‍ പകര്‍ത്തിയിട്ടുണ്ട് . പള്ളിയ്ക്ക് ഉള്ളിലേക്ക് സാവധാനം കടന്നെത്തി മുന്നില്‍ കാണുന്നവര്‍ക്ക് നേരെയെല്ലാം നിറയൊഴിക്കുകയായിരുന്നു . വെടിയേറ്റ് വീഴുന്നവരെ ദൃശ്യങ്ങളില്‍ കാണാന്‍ സാധിക്കും . ഓരോ മുറിയിലും ഇയാള്‍ ചെന്ന് കയറി നിര്‍ത്താതെ വെടിവയ്ക്കുകയായിരുന്നു .
ഒരു തോക്കിലെ വെടിയുണ്ട തീര്‍ന്നതിനെ തുടര്‍ന്ന് പാര്‍ക്ക് ചെയ്തിരുന്ന കാറിലേക്ക് ചെന്ന് മറ്റൊരു തോക്കെടുത്ത് വഴിയില്‍ കാണുന്നവരെയും വെടിവെക്കുകയായിരുന്നു . തുടര്‍ന്ന് വീണ്ടും പള്ളിയിലേക്ക് കയറി വെടിയേറ്റ് വീണുകിടക്കുന്നവരെ വീണ്ടും വെടിവയ്ക്കുന്നതും ദൃശ്യങ്ങളില്‍ കാണാമായിരുന്നു .
പള്ളിയ്ക്ക് പുറത്തേക്ക് ഇറങ്ങി വന്ന പെണ്‍കുട്ടിയെ ഇയാള്‍ വെടിവെച്ച് വീഴ്ത്തുകയും വീണു കിടന്ന പെണ്‍കുട്ടിയുടെ മുകളിലൂടെ ഇയാള്‍ കാര്‍ ഓടിച്ചു കൊണ്ടുപോകുകയുമായിരുന്നു .
പതിനേഴ് മിനിറ്റുള്ള ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളായ ഫേസ്ബുക്ക് , ട്വിറ്റെര്‍ , യുട്യൂബ് എന്നിവയിലൂടെ പ്രചരിച്ചു .
ഫേസ്ബുക്ക് ഈ ദൃശ്യങ്ങള്‍ നീക്കം ചെയ്തുവെങ്കിലും ലൈവ് ചെയ്തതിനെതിരെ വലിയ വിമര്‍ശനമാണ് ഉയരുന്നത്. ഇത്തരമൊരു വീഡിയോ ദൃശ്യം ലൈവ് പോകുന്നത് ഫേസ്ബുക്ക് അറിയാന്‍ വൈകിയെന്നും വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നു . ഫേസ്ബുക്ക് ലൈവ് ചെയ്ത ദൃശ്യം നീക്കം ചെയ്തെങ്കിലും യുട്യൂബിലും ട്വിറ്റെറിലും ഈ ദൃശ്യങ്ങള്‍ ഇപ്പോഴുമുണ്ട് .
Discussion about this post