കൊല്ലം: സിപിഎമ്മിന്റെ പാര്‍ട്ടി പ്ലീനത്തില്‍ കേരള കോണ്‍ഗ്രസ്(എം) നേതാവും ധനമന്ത്രിയുമായ കെ.എം.മാണിയെ വിളിച്ചത് തെറ്റെന്ന് കൊല്ലം ജില്ലാ സമ്മേളനത്തില്‍ വിമര്‍ശനം ഉയര്‍ന്നു. പ്രവര്‍ത്തന റിപ്പോര്‍ട്ടിനെകുറിച്ചുള്ള പൊതുചര്‍ച്ചയിലായിരുന്നു നേതൃത്വത്തിനെതിരെ ശക്തമായ വിമര്‍ശനം ഉയര്‍ന്നത്.
ബാര്‍ കോഴക്കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെടാത്തത് മാണിയോടുള്ള മൃദു സമീപനത്തിന്റെ ഭാഗമാണെന്ന് ജനങ്ങള്‍ വിശ്വസിച്ചാല്‍ തെറ്റു പറയാന്‍ സാധിക്കില്ലെന്ന് ചില പ്രതിനിധികള്‍ ചൂണ്ടിക്കാട്ടി.ചെറിയ സമരങ്ങള്‍ പോലും വിജയിപ്പിക്കാന്‍ പാര്‍ട്ടിക്ക് സാധിക്കുന്നില്ല. വലിയ സമരങ്ങളെ കുറിച്ച് കൃത്യമായി തീരുമാനം എടുക്കാന്‍ സാധിക്കുന്നില്ലെന്നും ചര്‍ച്ചയില്‍ വിമര്‍ശനം ഉയര്‍ന്നു.
പാര്‍ലമെന്റ് തിരഞ്ഞെടുപ്പിലെ എംഎ ബേബിയുടെ തോല്‍വിയുടെ ഉത്തരവാദിത്വം സംസ്ഥാനനേതൃത്വത്തിനാണെന്നും വിമര്‍ശനം ഉയര്‍ന്നു. നേരത്തെ ബേബിയുടെ തിരഞ്ഞെടുപ്പ് പരാജയത്തിന് കാരണം പാര്‍ട്ടിയിലെ ഐക്യമില്ലായ്മയെന്ന് സമ്മേളനത്തിന്റെ പ്രവര്‍ത്തന റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തിയിരുന്നു.
Discussion about this post