ഒറീസയില്‍ കോണ്‍ഗ്രസ് എംഎല്‍എ പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചു. കോണ്ഗ്രിസിന്റെ മുതിര്‍ന്ന നേതാവ് പ്രകാശ് ചന്ദ്ര ബീറ ആണ് രാജിവെച്ചത്. പ്രസിഡന്റ് രാഹുല്‍ ഗാന്ധിക്ക് അദ്ദേഹം തന്റെ രാജിക്കത്ത് സമര്‍പ്പിച്ചു.
ഹരിയാനയിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് അരവിന്ദ് കുമാര്‍ ശര്‍മ്മ ഇന്നലെ ബിജെപിയില്‍ ചേര്‍ന്നിരുന്നു. കോണ്‍ഗ്രസ് നേതൃത്വത്തിന്റെ നിലപാടുകളില്‍ പ്രതിഷേധിച്ചാണ് രാജി.മുന്‍ എംപി കൂടിയായ ശര്‍മ്മ മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഖട്ടാറുമായി അദ്ദേഹം ചര്‍ച്ച നടത്തിയിരുന്നു.കര്‍നാലില്‍ നിന്നുള്ള എപിയായ അരവിന്ദ് ശര്‍മ്മ ശക്തമായ അണികളുള്ള ഹരിയാനയിലെ നേതാവാണ്.ഇന്നലെ എഐസിസി സെക്രട്ടറിയും മുന്‍ വക്താവുമായി ടോം വടക്കന്‍ കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്നിരുന്നു.
കര്‍ണാടകയില്‍ അന്തരിച്ച കോണ്‍ഗ്രസ് നേതാവ് അംബരീഷിന്റെ ഭാര്യ സുമലത ബിജെപി പിന്തുണയോടെ മാണ്ഡ്യയില്‍ നിന്ന് മത്സരിക്കും. ഗുജറാത്തില്‍ ഒറാഴ്ചയ്ക്കിടെ നാല് കോണ്‍ഗ്രസ് എംഎല്‍എമാര്‍ പാര്‍ട്ടി വിട്ട് ബിജെപിയില്‍ ചേര്‍ന്നിരുന്നു. വിവിധ സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് ഉള്‍പ്പടെ വിവിധ പാര്‍ട്ടികളില്‍ നിന്ന് ബിജെപിയിലേക്ക് ഒഴുക്ക് തുടരുകയാണ്.
Discussion about this post