കരിപ്പൂര്‍ വിമാനത്താവളത്തിന്റെ സുരക്ഷയ്ക്ക് പ്രത്യേക സേന വേണ്ടെന്ന് ബ്യൂറോ ഓഫ് സിവില്‍ ഏവിേഷന്‍ സെക്യൂരിറ്റിയുടെ റിപ്പോര്‍ട്ട്. ഇപ്പോഴത്തെ സാഹചര്യത്തില്‍ പുതിയ സേന രൂപീകരിക്കുന്നതില്‍ പ്രായോഗികമല്ല. സിഐഎസ്എഫിന്റെ പ്രവര്‍ത്തന പരിചയം അവഗണിക്കാനാകില്ല എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
അതോസമയം കരിപ്പൂരില്‍ അറസ്റ്റിലായ ജവാന്മാരെല്ലാവരും സസ്പെന്‍ഷനിലാണെന്ന് സിഐഎസ്എഫ് അറിയിച്ചു. 55 ലക്ഷം രൂപയുടെ നഷ്ടം ഉണ്ടായെന്ന റിപ്പോര്‍ട്ട് ശരിയല്ല. സംഭവവുമായി ബന്ധപ്പെട്ട് വിമാനത്താവളത്തിലെ ആകെ നഷ്ടം 30,000 രൂപ മാത്രമാണ് എന്നും സിഐഎസ്എഫ് വ്യക്തമാക്കി.
Discussion about this post