ലോക്സഭ തെരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിച്ചതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് പ്രവര്ത്തകന് പാര്‍ട്ടി കൊടി,ബാനറുകള്‍, പോസ്റ്ററുകള്‍ എന്നിവ നശിപ്പിച്ചു. സീറ്റ് നിഷേധിച്ചതില്‍ പ്രതിഷേധിച്ച് രാജിവെച്ച പ്രവര്ത്തകന്, ഇങ്ങനെ ചെയ്ത്, . 15 ലക്ഷം രൂപയുടെ തെരഞ്ഞെടുപ്പ് സാമഗ്രികള്‍ നശിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.
തെലുങ്കാനയുടെ തലസ്ഥാനമായ ഹൈദരാബാദില്‍ കോണ്‍ഗ്രസ് പ്രവര്ത്തകന് മാനേ കൃഷംഗ് തെരഞ്ഞെടുപ്പ് സാമഗ്രികള്‍ കത്തിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായി. തെരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിച്ചതില്‍ പ്രതിഷേധിച്ച് കൃഷംഗ് തെലുങ്കാന രാഷ്ട്രീയ സമിതിയില്‍ ചേര്‍ന്നു. തെലുങ്കാനയിലെ ഭരണകക്ഷിയാണ് ടിആര്‍എസ്.
ഏപ്രില്‍ 11ന് നടക്കുന്ന ആദ്യഘട്ട തെരഞ്ഞെടുപ്പില്‍ തന്നെയാണ് തെലുങ്കാനയും ജനവിധി തേടുന്നത്. പേഡപ്പളളി ലോക്സഭ മണ്ഡലത്തില്‍ സീറ്റ് നിഷേധിച്ചതില്‍ പ്രതിഷേധിച്ചാണ് ഉസ്മാനിയ സര്‍വകലാശാലയിലെ ഗവേഷണ വിദ്യാര്‍ത്ഥിയായ കൃഷംഗ് ആക്രമണം നടത്തിയത്.
Discussion about this post