‘ഹോട്ടല്‍ മുംബൈ’എന്ന ഹോളിവുഡ് ചിത്രത്തിന് വിലക്കേര്‍പ്പെടുക്കി ന്യൂസിലാന്റ്.എല്ലാ തിയേറ്ററുകളില്‍ നിന്നും ചിത്രം പിന്‍വലിച്ചു.ക്രൈസ്റ്റചര്‍ച്ച്, ലിന്‍വുഡ് എന്നിവിടങ്ങളിലെ പള്ളികളിലുണ്ടായ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. 2008 നവംബര്‍ എട്ടിന് മുംബൈയിലെ താജ് ഹോട്ടലില്‍ നടന്ന ഭീകരാക്രമണമാണ് ചിത്രത്തിന്റെ പശ്ചാത്തലം. ദേവ് പട്ടേല്‍ നായകനാകുന്ന ചിത്രത്തില്‍ അനുപം ഖേറടക്കം നിരവധി ബോളിവുഡ്, ഹോളിവുഡ് താരങ്ങള്‍ അണിനിരക്കുന്നുണ്ട്.
താജ് ഹോട്ടലിലെ ജീവനക്കാരെയും താമസക്കാരെയും രക്ഷിക്കുന്നതിനിടെ ജീവന് നഷ്ടമായ ഹോട്ടല്‍ സ്റ്റാഫായാണ് ദേവ് പട്ടേല്‍ ചിത്രത്തിലെത്തുന്നത്. ‘ഹോട്ടല്‍ മുംബൈ’ ന്യസീലാന്ഡിലെ ഒരു തിയറ്ററിലും പ്രദര്‍ശിപ്പിക്കില്ലെന്ന് എന്‍.സെഡ് ഹെറാള്‍ഡില്‍ വന്ന റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതേതുടര്‍ന്ന് അനുപം ഖേര്‍ നേതൃത്വം നല്കുന്ന ചിത്രത്തിന്റെ പ്രമോഷണല്‍ ചടങ്ങുകളെല്ലാം ഉപേക്ഷിക്കുകയും ചെയ്തു.
https://www.youtube.com/watch?v=gVQpbp54ljA
രാജ്യമൊട്ടാകെ കഴിഞ്ഞ വ്യാഴാഴ്ച പ്രദര്‍ശനത്തിനെത്തിയ ചിത്രം വെള്ളിയാഴ്ചയുണ്ടായ ഭീകരാക്രമണത്തിന് ശേഷം മാര്‍ച്ച് 28 വരെ പ്രദര്‍ശനം നിര്‍ത്തിവെച്ചതായി ആസ്ട്രേലിയയിലെ ഐകണ്‍ ഫിലിം ഡിസ്ട്രിബ്യൂഷന്‍ അറിയിച്ചിരുന്നു. ന്യൂസിലാന്‍ഡില്‍ 118,000 ത്തോളം ഡോളര്‍ സ്വന്തമാക്കിയ ചിത്രം കലക്ഷനില്‍ സൂപ്പര്‍ഹീറോ ചിത്രമായ ക്യാപ്റ്റന്‍ മാര്‍വലിന് തൊട്ടുപിറകെയായിരുന്നു.ആസ്ത്രേലിയന്‍ സംവിധായകന് ആന്തണി മാരാസാണ് ചിത്രം
Discussion about this post