മുംബൈ ഭീകരാക്രമണം ലോകത്തെ ഏറ്റവും കുപ്രസിദ്ധ ഭീകരാക്രമണമെന്ന് ചൈന.പാക്ക് ഭീകരസംഘടനയായ ലഷ്കറെ തയിബ 2008ല്‍ മുംബൈയില്‍ നടത്തിയ ആക്രമണത്തെയാണ് കുപ്രസിദ്ധ ഭീകരാക്രമണമെന്ന് ചൈന വിലയിരുത്തിയത്.
ജയ്ഷെ മുഹമ്മദ് സ്ഥാപകന്‍ മസൂദ് അസ്ഹറിനെ ആഗോളഭീകരനായി പ്രഖ്യാപിക്കാനുള്ള നീക്കത്തിനു യുഎന്‍ രക്ഷാസമിതിയില്‍ തടയിട്ട് നാലു ദിവസങ്ങള്‍ക്കുള്ളിലാണു രാജ്യാന്തര ഭീകരതയ്ക്കെതിരെ ചൈന രംഗത്തുവന്നത്.ഷിയാങ്ജിയാങ് പ്രവിശ്യയിലെ ഭീകരര്‍ക്കെതിരായ സര്‍ക്കാര്‍ സ്വീകരിച്ച കടുത്ത നടപടികളെക്കുറിച്ചുള്ള ധവളപത്രത്തിലാണു മുംബൈ ഭീകരാക്രമണത്തെക്കുറിച്ചു ചൈന പരാമര്‍ശിച്ചത്. ആഗോളതലത്തില്‍ ഭീകരതയും വിഘടനവാദവും പടര്‍ന്നു പിടിക്കുന്നതു മനുഷ്യകുലത്തിനാകെ കൊടുംപീഡനമാണു സമ്മാനിക്കുന്നതെന്നു ചൈന വ്യക്തമാക്കുന്നു. പാക്ക് വിദേശകാര്യമന്ത്രി ഷാ മഹ്മൂദ് ഖുറേഷിയുടെ ചൈന സന്ദര്‍ശന വേളയിലാണ് ഇത്തരത്തില്‍ ധവളപത്രം പുറത്തിറക്കിയത് എന്നതും കൗതുകകരമാണ്.
എല്ലാത്തരത്തിലുമുള്ള ഭീകരതയെ ചൈന എതിര്‍ക്കുന്നുവെന്നാണു ധവളപത്രത്തില്‍ പറയുന്നത്.2008 നവംബര്‍ 26നു നടന്ന മുംബൈ ഭീകരാക്രമണത്തില്‍ അമേരിക്കന്‍ പൗരന്മാര് ഉള്‍പ്പെടെ 166 പേര് കൊല്ലപ്പെടുകയും മുന്നൂറിലധികം പേര്‍ക്കു പരുക്കേല്‍ക്കുകയും
Discussion about this post