സ്‌പെയിന്‍ :പറന്നുയരുന്നതിനിടെ സ്‌പെയിനിലെ ആല്‍ബസേറ്റിലുള്ള ലോസ് ലാനോസ് വിമാനത്താവളത്തില്‍ വിമാനം തകര്‍ന്നുവീണ് പത്ത് പേര്‍ കൊല്ലപ്പെട്ടു.കൊല്ലപ്പെട്ടവരില്‍ എട്ടുപേര്‍ ഫ്രഞ്ച് പൗരന്‍മാരാണ്.അപകടത്തെത്തുടര്‍ന്ന് വിമാനത്താവളത്തിലുണ്ടായിരുന്ന മറ്റ് അഞ്ച് വിമാനങ്ങള്‍ക്കും കേടുപാട് സംഭവിച്ചു.
അപകടത്തില്‍ വിമാനത്തിലുണ്ടായിരുന്ന രണ്ട് പൈലറ്റുമാരും കൊല്ലപ്പെട്ടു.അതേസമയം ഗ്രീക്ക് പൈലറ്റുമാരില്‍ ഒരാള്‍ക്കു പറ്റിയ പിഴവാണ് ദുരന്തത്തിനു കാരണമായതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.പരുക്കേറ്റവരില്‍ കൂടുതലും ഫ്രഞ്ചുകാരും ഇറ്റലിക്കാരുമാണ്.
Discussion about this post