രക്ഷാബന്ധന്‍ ദിനം വിപുലമായി ആഘോഷിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ട്. കഴിഞ്ഞ മന്ത്രിസഭായോഗത്തില്‍ ഇത് ചര്‍ച്ച ചെയ്തു. ഇതേതുടര്‍ന്ന് ഓഗസ്റ്റ് 29 ന് നടക്കുന്ന ആഘോഷങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കാന്‍ കേന്ദ്രമന്ത്രിമാരായ സ്മൃതി ഇറാനി, അനന്ത് കുമാര്‍ എന്നിവരുള്‍പ്പെട്ട നാലംഗ സമിതിയ്ക്ക് പ്രധാനമന്ത്രി രൂപം നല്‍കിയതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ആഘോഷങ്ങളുെട ഭാഗമായി അന്നേ ദിവസം കേന്ദ്ര മന്ത്രിമാര്‍ അവരവരുടെ മണ്ഡലങ്ങള്‍ സന്ദര്‍ശിക്കണമെന്ന് നിര്‍ദ്ദേശം നല്‍കിയേക്കും എന്നും സൂചനയുണ്ട്.
രക്ഷാബന്ധന്‍ ആഘോഷങ്ങള്‍ക്ക് ദേശീയ തലത്തില്‍ പ്രാധാന്യമുണ്ടെന്ന് ആര്‍എസ്എസ് നേതാവ് മോഹന്‍ ഭഗവത് പറഞ്ഞു. ഹിന്ദു സംസ്‌കാരത്തേയും അതിലെ മൂല്ല്യങ്ങളേയും സംരക്ഷിക്കാന്‍
രക്ഷാബന്ദന്‍ ആഘോഷിക്കുന്നതിലൂടെ സാധിക്കുമെന്നും കഴിഞ്ഞ വര്‍ഷം നടന്ന ആഘോഷ പരിപാടികള്‍ക്കിടെ അദ്ദേഹം പറഞ്ഞിരുന്നു.
Discussion about this post