കാനോ: വടക്ക് കിഴക്കന്‍ നൈജീരിയയിലെ തിരക്കേറിയ മാര്‍ക്കറ്റില്‍ പന്ത്രണ്ട് വയസ്സുള്ള കുട്ടിച്ചാവേര്‍ പൊട്ടിത്തെറിച്ച് 10 പേര് മരിച്ചു. 30 പേര്‍ക്ക് പരിക്കേറ്റു. ജുജ്ബ ജില്ലയിലെ വാജിര്‍ മാര്‍ക്കറ്റില്‍ ചൊവ്വാഴ്ച പ്രാദേശിക സമയം രാവിലെ 11 മണിക്കാണ് സംഭവം.പന്ത്രണ്ട് വയസുള്ള പെണ്‍കുട്ടിയാണ് ചാവേറായെത്തിയത്. അല്‍ഖ്വായ്ദ അനുകൂല സംഘടനയായ ബൊക്കൊ ഹറാം ഭീകരരാണ് ആക്രമണത്തിന് പിന്നില്‍.
പരിക്കേറ്റവരെ ദമാതുരുവിലുള്ള സാനി അബാച്ചി സ്പെഷ്യാലിറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച ബോര്‍ണോയിലെ മീന്‍ ചന്തയ്ക്കടുത്തുള്ള ബസ് സ്റ്റാന്റില്‍ പതിനേഴുകാരി നടത്തിയ ചാവേര്‍ സ്ഫോടനത്തില്‍ ഇരുപത് പേര് മരിച്ചിരുന്നു.
Discussion about this post