ചെര്‍പ്പുളശ്ശേരി ഏരിയാ കമ്മറ്റി ഓഫീസില്‍ വെച്ചു പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതി പുത്താനാലയ്ക്കല്‍ തട്ടാരുതൊടിയില്‍ പി.പ്രകാശന് അറസ്റ്റില്‍.ഇയാളെ ഡിഎന്‍എ പരിശോദനയ്ക്ക് വിധേയമാക്കും.
എസ്എഫ്ഐക്കാരിയായ യുവതി കോളജ് മാഗസിനു പരസ്യം ശേഖരിച്ചു നല്കാന് യുവാവിനെ സമീപിച്ചിരുന്നു. ഇതിനിടെ, 2018 ജൂണില്‍ പാര്‍ട്ടി ഓഫിസിലെ മുറിയില്‍വച്ചു പീഡിപ്പിച്ചു എന്നാണ് പൊലീസിനു നല്കിയ മൊഴി. ഗര്‍ഭിണിയായ യുവതി പ്രസവശേഷം കുഞ്ഞിനെ ഉപേക്ഷിച്ച സംഭവത്തില്‍ മങ്കര പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിയപ്പോഴാണ് പീഡനവിവരം പുറത്തായത്.കേസ് രാഷ്ട്രീയ പ്രേരിതമാണെന്നു സിപിഎം ചെര്‍പ്പുളശേരി ഏരിയാ സെക്രട്ടറി കെ.ബി.സുഭാഷ് പറഞ്ഞു. പ്രതിസ്ഥാനത്തുള്ള യുവാവിന് പാര്‍ട്ടിയും പോഷക സംഘടനകളുമായി ബന്ധമില്ലെന്നു സിപിഎം നേതൃത്വം വ്യക്തമാക്കുന്നു .
Discussion about this post