പത്തനംതിട്ടയില്‍ മത്സരിക്കുമെന്നും ആരുടെ വോട്ടും വാങ്ങുമെന്നും ജനപക്ഷം ചെയര്മാന് പി.സി. ജോര്‍ജ് എം.എല്‍.എ. മൂന്നാഴ്ചമുമ്പ് സ്ഥാനാര്‍ഥിത്വം പ്രഖ്യാപിക്കുകയും പിന്നീട് പിന്മാറുകയും ചെയ്ത ജോര്‍ജ് കോണ്‍ഗ്രസ് വഞ്ചിച്ചുവെന്നാരോപിച്ചാണ് വീണ്ടും മത്സരിക്കുന്നത്.
മുന്നണിയുമായി ചേര്ന്നുപോകാമെന്ന രീതിയില്‍ വാക്കുനല്‍കിയ കോണ്‍ഗ്രസ് നേതാക്കളുടെ പിന്മാറ്റം കാരണമാണ് തീരുമാനം മാറ്റിയത്. കോണ്‍ഗ്രസ് നേതാക്കളായ ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല, മുല്ലപ്പള്ളി രാമചന്ദ്രന് എന്നിവര്‍ ചര്‍ച്ച നടത്തിയിരുന്നു. പക്ഷേ, പിന്നീടവരെ കണ്ടില്ല.
26-ന് കോട്ടയത്ത് ചേരുന്ന പാര്‍ട്ടി യോഗത്തില്‍ തീരുമാനം പ്രഖ്യാപിക്കും. ബി.ജെ.പി. പിന്തുണ തന്നാല്‍ സ്വീകരിക്കും. ബി.ജെ.പി.യെ മോശം പാര്‍ട്ടിയായി കാണുന്നില്ല.
Discussion about this post