പോര്‍ട്ടോ : ലാറ്റിനമേരിക്കന്‍ സൗഹൃദ ഫുട്ബോള്‍ മല്‍സരത്തില്‍ മധ്യ അമേരിക്കന്‍ ടീമായ പാനാമയാണ് ബ്രസീലിനെ സമനിലയില്‍ തളച്ചു. ഇരുടീമുകളും ഓരോ ഗോള്‍ വീതം നേടി
32-ാം മിനിറ്റില്‍ എസി മിലാന് താരം ലൂക്കാസ് പക്വേറ്റ ബ്രസീലിനെ മുന്നിലെത്തിച്ചെങ്കിലും നാലു മിനിറ്റിനുള്ളില്‍ അഡോള്‍ഫോ മക്കാഡോ പാനമയെ ഒപ്പമെത്തിക്കുകയായിരുന്നു പിന്നീടു കിട്ടിയ അവസരങ്ങള്‍ ബ്രസീലിനു മുതലാക്കാനായില്ല. പാനമ ഗോള്‍കീപ്പര്‍ മെജിയയുടെ ഉജ്വല സേവുകളാണ് ബ്രസീലിനെ വിയര്‍പ്പിച്ചത്. പരുക്കേറ്റ് ടീമിനു പുറത്തായിട്ടും മല്‍സരം കാണാന്‍ ബ്രസീല്‍ സൂപ്പര്‍ താരം നെയ്മര്‍ പോര്‍ച്ചുഗല്‍ നഗരമായ പോര്‍ട്ടോയിലെത്തിയിരുന്നു.
ചൊവ്വാഴ്ച ചെക്ക് റിപ്പബ്ലിക്കിനെതിരെയാണ് ബ്രസീലിന്റെ അടുത്ത മല്‍സരം. ലോക റാങ്കിംഗില്‍ എഴുപത്താറാം സ്ഥാനത്താണ് പനാമ.മറ്റൊരു സൗഹൃദ മത്സരത്തില്‍ കഴിഞ്ഞ ദിവസം അര്‍ജന്റീന വെനസ്വേലയോട് 1-3നു തോറ്റിരുന്നു.
Discussion about this post