ആലപ്പുഴ: ലോക്സഭ തെരഞ്ഞെടുപ്പില്‍ പത്തനംതിട്ടയിലും തിരുവനന്തപുരത്തും ബിജെപിക്കും മറ്റു മണ്ഡലങ്ങളിലും യുഡിഎഫിനും പിന്തുണ നല്കാന് എന്‍എസ്എസ് ആസ്ഥാനത്ത് നിന്ന് വാക്കാല്‍ നിര്‍ദേശിച്ചെന്ന് മാവേലിക്കര എന്‍എസ്എസ് താലൂക്ക് യൂണിയന് മുന്‍ പ്രസിഡന്റ് ടി കെ പ്രസാദിന്റെ ആരോപണം. മാവേലിക്കര എല്‍ഡിഎഫ്് സ്ഥാനാര്‍ത്ഥി ചിറ്റയം ഗോപകുമാറിനെ ഓഫീസില്‍ സ്വീകരിച്ചതിന്റെ പേരില്‍ ചങ്ങനാശേരിയില്‍ വിളിച്ചുവരുത്തി രാജി എഴുതി വാങ്ങിയെന്നും ടി കെ പ്രസാദ് ആരോപിച്ചു.
എല്‍ഡിഎഫിന് പിന്തുണ നല്‍കേണ്ടതില്ലെന്നും എന്‍എസ്എസ് നിര്‍ദേശിച്ചതായും പ്രസാദ് മാധ്യമങ്ങളോട് പറഞ്ഞു.
സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് പിന്നാലെ സിപിഐ സ്ഥാനാര്‍ത്ഥി ചിറ്റയം ഗോപകുമാറിന് മാവേലിക്കര യൂണിയന് ഓഫീസില്‍ സ്വീകരണം നല്‍കിയിരുന്നു. ഇത് എന്‍എസ്എസിന്റെ നിലപാടുകള്‍ക്ക് വിരുദ്ധമാണ് എന്ന് കാണിച്ചാണ് നേതൃത്വം താലൂക്ക് യൂണിയന് എതിരെ നടപടിയെടുത്തതെന്നും ടി കെ പ്രസാദ് ആരോപിക്കുന്നു. എന്‍എസ്എസിന്റെ സമദൂരത്തില്‍ നിന്ന് യൂണിയന് പ്രസിഡന്റ് വ്യതിചലിച്ചതില്‍ പ്രതിഷേധിച്ചാണ് ഭാരവാഹികള്‍ രാജിവെച്ചതെന്നാണ് എന്‍എസ്എസിന്റെ വിശദീകരണം.
ശബരിമല വിഷയത്തില്‍ എന്‍എസ്എസിനെതിരെ സിപിഐ നേതാവ് കാനം രാജേന്ദ്രന് ഉള്‍പ്പടെയുള്ളവര്‍ ശക്തമായ വിമര്‍ശനം നടത്തിയിരുന്നു. ജി സുകുമാരന്‍ നായരെ അധിക്ഷേപിക്കുന്ന തരത്തില്‍ വരെ സിപിഎം നേതാക്കളും ചില മന്ത്രിമാരും പ്രസ്താവനകള്‍ നടത്തി. ഇതേ തുടര്‍ന്ന് എല്‍ഡിഎഫിനെ ഒരു തരത്തിലും പിന്തുണക്കേണ്ടതില്ല നിലപാടിലാണ് എന്‍എസ്എസ് എന്നാണ് വിലയിരുത്തല്‍.
Discussion about this post