ബാഗ്ദാദ്: ഭീകരതയുടെ പൈശാചികമായ മുഖം പുറത്ത് വിട്ട് ലോകത്തെ ഭയപ്പെടുത്തുകയാണ് ഇസ്ലാമിക സ്റ്റേറ്റ് ഭീകരര്‍.കൊലപാതകത്തില്‍ പുത്തന്‍ രീതികള്‍ അവലംബിച്ച് അത് വീഡിയൊവില്‍ പകര്‍ത്തി ലോകത്തിന് മുന്നിലെത്തിക്കുകയാണ് ജിഹാദി തീവ്രവാദികള്‍.
അഞ്ച് തടവുകാരെ ഇരുമ്പുകൂട്ടിലടച്ച് നീന്തല്‍ക്കുളത്തില്‍ മുക്കിക്കൊല്ലുന്ന വീഡിയോയാണ് ഇത്തരത്തില്‍ അവസാനമായി ഐഎസ് പുറത്ത് വിട്ടിരിക്കുന്നത്. ഇറാഖില്‍ ഭീകരുടെ ശക്തികേന്ദ്രമായ മൊസൂളില്‍ ചിത്രീകരിച്ചതാണ് ഏഴുമിനിട്ട് ദൈര്‍ഘ്യമുള്ള വീഡിയോ. മുക്കിക്കൊലയ്‌ക്കൊപ്പം മറ്റുചില ക്രൂരകൊലപാതകങ്ങളുടെ ദൃശ്യങ്ങള്‍കൂടി വീഡിയോയിലുണ്ട്.
ഓറഞ്ച് നിറത്തിലുള്ള വസ്ത്രം ധരിച്ച തട വുകാരെ ചെറിയ ഇരുമ്പുകൂട്ടില്‍ അടച്ച് ക്രെയിന്‍ ഉപയോഗിച്ചാണ് വെള്ളത്തിലേക്ക് താഴ്ത്തുന്നത്. അത്യന്താധുനികമായ അണ്ടര്‍വാട്ടര്‍ കാമറകള്‍ ഉപയോഗിച്ച് തടവുകാരുടെ മരണവെപ്രാളവും ഭീകരര്‍ പകര്‍ത്തിയിട്ടുണ്ട്. അല്പസമയത്തിനുശേഷം കൂട് പൊക്കുമ്പോള്‍ ഒന്നിനുമുകളിലായി കിടക്കുന്ന അഞ്ചുപേരുടെയും മൃതദേഹങ്ങളും കാണാം.
മരുഭൂമിയില്‍ ഉപേക്ഷിക്കപ്പെട്ട കാറില്‍ അവശരായ തടവുകാരെ കയറ്റിയശേഷം കാര്‍സ്‌ഫോടകവസ്തുക്കള്‍ ഉപയോഗിച്ച് തകര്‍ക്കുന്നതാണ് മറ്റൊരു പരീക്ഷണവും ഐഎസ് പുറത്ത് വിട്ടിരുന്നു.
ഒരുസംഘം തടവുകാരെ കൈകള്‍ പിന്നില്‍ ബന്ധിച്ച് മുട്ടുകുത്തിച്ച് ഇരുത്തിയേഷം കഴുത്തില്‍ സ്‌ഫോടകവസ്തുവച്ചുകെട്ടി പൊട്ടിച്ചുകൊലപ്പെടുന്നതാണ് മറ്റൊരു കൊടുംക്രൂരതയും വീഡിയൊവിലുണ്ട്..തടവുകാരെ കൊണ്ട് തങ്ങള്‍ ചെയ്ത തെറ്റ് ഏറ്റുപറയിച്ചതിന് ശേഷമാണ് കൊലപാതകങ്ങള്‍ നടത്തുന്നത്.
Discussion about this post