ഭൂകമ്പത്തില്‍ തകര്‍ന്ന നേപ്പളിന്റെ പുനര്‍ നിര്മ്മാണനായി ഇന്ത്യ ഒരു ബില്ല്യന്‍ ഡോളര്‍ സഹായം നല്‍കുമെന്ന് കേന്ദ്ര വിദേശ കാര്യ മന്ത്രി സുഷമാ സ്വരാജ് അറിയിച്ചു. നേപ്പാളിന്റെ അടിസ്ഥാന സൗകര്യങ്ങള്‍ പുനര്‍ നിര്‍മ്മിക്കുന്നതിനും ചരിത്ര പ്രാധാന്യമുള്ള സ്ഥലങ്ങളുടെ നവീകരണത്തിനുമാണ് ഇന്ത്യയുടെ സഹായം.
നേപ്പാള്‍ പുനര്‍നിര്‍മ്മാണവുമായി ബന്ധപ്പെട്ട് ചേര്‍ന്ന അന്താരാഷ്ട്ര സമ്മേളനത്തിലാണ് സുഷമയുടെ പ്രഖ്യാപനം. നേപ്പാള്‍ ഒറ്റയ്ക്കല്ല. ഇന്ത്യയുടെ സര്‍ക്കാരും ഇന്ത്യയിലെ 1.25 ബില്ല്യന്‍ ജനങ്ങളും പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ നേപ്പളിനൊപ്പം തോളോടു തോള് ചേര്‍ന്നു പ്രവര്‍ത്തിക്കുമെന്നും സുഷമാ സ്വരാജ് വ്യക്തമാക്കി.
ഭൂകമ്പത്തിനു ശേഷം ഇന്ത്യ നേപ്പാളില്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ രാജ്യത്തിനു പുറത്തു നടത്തുന്ന ഏറ്റവും വലിയ ദുരിതാശ്വാസ പ്രവര്‍ത്തനമായിരുന്നു. ഏകദേശം 400 ബില്ല്യന്‍ രൂപയാണ് ഇന്ത്യ ഇതിനായി ചിലവഴിച്ചത്. ദുരന്താവശിഷ്ടങ്ങള്ക്കിയതില് നിന്നും കൂടുതല്‍ ശക്തമായ നേപ്പാള്‍ സൃഷ്ടിക്കപ്പെടുമെന്നും സുഷമ പ്രത്യാശ പ്രകടിപ്പിച്ചു.
Discussion about this post