തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയ്ക്ക് ഇടയില്‍ അച്ഛന് കുഴഞ്ഞ് വീണപ്പോള്‍ പോലീസ് വേണ്ട വിധത്തില്‍ ഇടപെട്ടില്ലെന്ന് മകനും എം.എല്‍.എയുമായ കെ.ബി ഗണേഷ്കുമാര് .
ക്യാബിനറ്റ് റാങ്കുള്ള അദ്ദേഹം പ്രസംഗിക്കുമ്പോള്‍ വേദിയില്‍ കുഴഞ്ഞ് വീണിട്ട് പോലീസ് നോക്കി നില്‍ക്കുകയായിരുന്നു . തികച്ചും നിരുത്തരവാദിത്വപരമായ സമീപനമാണ് ഉണ്ടായതെന്ന് ഗണേഷ് കുമാര്‍ പറഞ്ഞു .
ഉടന്‍ തന്നെ അദ്ദേഹത്തെ ആശുപത്രിയില്‍ എത്തിക്കുന്നതിനായി പോലീസ് ശ്രമിക്കേണ്ടതായിരുന്നു . എന്നാല്‍ അങ്ങനെ സംഭവിച്ചില്ല . ഇക്കാര്യങ്ങള്‍ എല്ലാം തന്നെ കൊല്ലം എസ്.പിയോട് പറഞ്ഞതായും അദ്ദേഹം പറഞ്ഞു .
കഴിഞ്ഞ ദിവസം അഞ്ചല്‍ കോട്ടുക്കാലില്‍ എല്‍.ഡി.എഫിന്റെ കണ്‍വെന്‍ഷനില്‍ പ്രസംഗിക്കുന്നതിന് ഇടയിലാണ് ബാലകൃഷ്ണപിള്ളയ്ക്ക് ദേഹാസ്വാസ്ഥ്യമുണ്ടാവുകയും വേദിയില്‍ തളര്‍ന്നു വീഴുകയും ചെയ്തത് . വാഹനം കടന്നു പോകുന്നതിനായി വഴിയൊരുക്കാനോ ചികിത്സ ലഭ്യമാക്കുന്നതിനോ പോലീസ് സഹായമുണ്ടായില്ലെന്നും ഇതിനെതിരെ ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കുമെന്നും കേരള കോണ്‍ഗ്രസ്(ബി ) ജില്ലാ പ്രസിഡന്റ് പറഞ്ഞിരുന്നു .
Discussion about this post