രാജ്യത്ത് ഡ്രോണുകള്‍ ഉപയോഗിച്ച് ഭീകരാക്രമണത്തിന് സാധ്യതയെന്ന് കേന്ദ്ര അഭ്യന്തര മന്ത്രാലയത്തിന്റെ മുന്നറിയിപ്പ് . ഇക്കാര്യം ചൂണ്ടിക്കാട്ടി സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ കത്തയച്ചു . സംസ്ഥാനത്തെ തന്ത്രപ്രധാനമായ സ്ഥലങ്ങളെക്കുറിച്ച് പ്രത്യേകം ലിസ്റ്റ് തയ്യാറാക്കി ശക്തമായ സുരക്ഷ ഒരുക്കാനാണ് നിര്‍ദ്ദേശം .
ഡ്രോണുകള്‍, പാരാ ഗ്ലൈഡറുകള്‍ , ഹൈഡ്രജന്‍ ബലൂണുകള്‍ എന്നിവ ഉപയോഗിച്ച് ഭീകരാക്രമണ സാധ്യതയുണ്ടെന്ന രഹസ്യ വിവരം ലഭിച്ചിട്ടുണ്ടെന്നാണ് കേന്ദ്രത്തിന്റെ മുന്നറിയിപ്പ് .
നിയമസഭകള്‍ , കോടതികള്‍ , പ്രമുഖരുടെ വീടുകള്‍ , തന്ത്രപ്രധാന കെട്ടിടങ്ങള്‍ എന്നിവയാണ് ലക്ഷ്യമിടുന്നതെന്നാണ് രഹസ്യവിവരം . ഇത് മുന്നില്‍ കണ്ടുള്ള സുരക്ഷാ തയ്യാറെടുപ്പുകള്‍ നടത്താനാണ് കേന്ദ്രം സംസ്ഥാനസര്‍ക്കാരുകള്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം .
സുരക്ഷാ മേഖലകള്‍ക്ക് മുകളിലൂടെ പറക്കുന്ന ഡ്രോണുകള്‍ വെടിവച്ചിടാനും കത്തില്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട് . തന്ത്രപ്രധാന പ്രദേശങ്ങള്‍ റെഡ് സോണായി പ്രഖ്യാപിക്കുകയും ഡ്രോണുകള്‍ അതിന് മുകളിലൂടെ പറക്കുന്നില്ലെന്ന് ഉറപ്പ് വരുത്തുകയും ചെയ്യണം . ഇതിനായി ഇത്തരം മേഖലകളില്‍ ഡ്രോണുകള്‍ വെടിവച്ചിടാന്‍ പരിശീലനം നേടിയ സുരക്ഷാസേനാംഗങ്ങളെ വിന്യസിക്കണമെന്നും കേന്ദ്രം നല്കിയ നിര്‍ദേശത്തില്‍ വ്യക്തമാക്കുന്നു .
കൂടാതെ 250 ഗ്രാമിന് മുകളിലുള്ള ഡ്രോണുകള്‍ക്ക് രജിസ്ട്രേഷന് നിര്‍ബന്ധമാക്കുവാനും സുരക്ഷാ മേഖലകള്‍ അടയാളപ്പെടുത്തി പോലീസ് ആക്ട് വഴി വിജ്ഞാപനം ഇറക്കുവാനും നിര്‍ദേശമുണ്ട് .
Discussion about this post