ഇന്ത്യന്‍ വ്യോമസേന മിന്നലാക്രമണം നടത്തിയ പാക്കിസ്ഥാനിലെ ബാലാക്കോട്ടിലെ ജയ്ഷെ മുഹമ്മദിന്റെ ഭീകര ക്യാമ്പ് പ്രദേശം ഇപ്പോഴും പാക്കിസ്ഥാന്‍ സൈന്യത്തിന്റെ നിയന്ത്രണത്തിലെന്ന് റിപ്പോര്‍ട്ടുകള്‍ . രഹസ്യാന്വേഷണ വിഭാഗമാണ് ഇത് സംബന്ധിച്ച വിവരം നല്‍കിയത് .
പാക്കിസ്ഥാന്‍ അതിര്‍ത്തി സംരക്ഷണ സേനയുടെ നിയന്ത്രണത്തിലാണ് പ്രദേശം . മാര്‍ച്ച് 28 ന് ചില മാദ്ധ്യമപ്രവര്‍ത്തകരെ സൈന്യം പ്രദേശം സന്ദര്‍ശിക്കാന്‍ അനുവദിച്ചിരുന്നു . ആക്രമണം കഴിഞ്ഞ് ഒരു മാസത്തിന് ശേഷമാണ് പ്രദേശത്തേക്ക് കടക്കാന്‍ സൈന്യം അനുമതി നല്‍കുന്നത് . ഇന്ത്യയുടെ വാദം തെറ്റെന്ന് തെളിയിക്കുന്നതിനായിട്ടാണ് മാദ്ധ്യമസംഘത്തെ അവിടെയ്ക്ക് എത്തിച്ചത് . എന്നാല്‍ സ്വതന്ത്രമായി ദൃശ്യങ്ങള്‍ പകര്‍ത്താനോ സഞ്ചരിക്കാനോ സൈന്യം അനുവദിച്ചില്ല എന്നാണു റിപ്പോര്‍ട്ടുകള്‍ .
ഇന്ത്യ ആക്രമണം നടത്തിയ പ്രദേശം ആറു ഏക്കറോളം വിസൃതിയുള്ളത് ആണെങ്കിലും വളരെ ചെറിയൊരു ഭാഗം മാത്രമാണ് മാദ്ധ്യമപ്രവര്‍ത്തകര്‍ക്ക് സന്ദര്‍ശന അനുമതി നല്‍കിയത് .
നിലവിലെ മസ്ജിദില്‍ 300 യോളം കുട്ടികള്‍ ഉള്ളതായും അവരായി സംവദിക്കാന്‍ സാധിച്ചതായും മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട് . എന്നാല്‍ കുട്ടികള്‍ പ്രദേശവാസികളാണോയെന്ന കാര്യത്തില്‍ സ്ഥിതീകരണമില്ല .
Discussion about this post