ഡല്‍ഹി: ഡല്‍ഹിയില്‍ ബിജെപിക്കെതിരെ എഎപിയും-കോണ്‍ഗ്രസും ചേര്‍ന്നുള്ള വിശാലസഖ്യം നടക്കില്ലെന്ന് ഉറപ്പായി, അരവിന്ദ് കെജ്രിവാളിന്റെ എഎപിയുമായി സഖ്യം വേണ്ടെന്ന് കോണ്‍ഗ്രസ് തീരുമാനിച്ചു. രാഹുല്‍ ഗാന്ധിയ്ക്ക് താല്പര്യം ഉണ്ടായിരുന്നെങ്കിലും പാര്‍ട്ടി സംസ്ഥാന നേതൃത്വത്തില്‍ നിന്ന് അതി ശക്തമായ എതിര്‍പ്പ് ഉയര്‍ന്നതിനെ സഖ്യത്തിനുള്ള നീക്കം രാഹുല്‍ ഗാന്ധി ഉപേക്ഷിക്കുകയായിരുന്നു.
ഡല്‍ഹിയില്‍ ബിജെപി മുന്നേറ്റം തടയാന്‍ എഎപി-കോണ്‍ഗ്രസ് സഖ്യം അനിവാര്യമാണെന്ന ഉപദേശം കോണ്‍ഗ്രസിനും എഎപിയ്ക്കും ലഭിച്ചിരുന്നു. ഇതേ തുടര്‍ന്ന് കെജ്രിവാള് ഇടപെട്ട സഖ്യനീക്കം തുടങ്ങിയത്. തുടക്കത്തില്‍ ചര്‍ച്ചകള്‍ മുന്നോട്ട് പോയെങ്കിലും ഷീ ല ദീഷിത് ഡല്‍ഹി കോണ്‍ഗ്രസ് തലപ്പത്ത് എത്തിയതോടെ കഥ മാറി.എഎപിയുമായുള്ള കൂട്ടുകെട്ട് ഭാവിയില്‍ കോണ്‍ഗ്രസിന് ദോഷം ചെയ്യുമെന്ന് ചൂണ്ടിക്കാട്ടി രാഹുല്‍ഗാന്ധിക്കും സോണിയ ഗാന്ധിക്കും അവര്‍ കത്തയയ്ക്കുകയും ചെയ്തിരുന്നു. ഇതോടെയാണ് സംസ്ഥാനത്തെ മുതിര്‍ന്ന നേതാക്കളെ പിണക്കി സഖ്യമുണ്ടാക്കേണ്ടെന്ന തീരുമാനത്തിലേക്ക് കോണ്‍ഗ്രസ് അധ്യക്ഷനെത്തിച്ചേര്ന്നത് എന്നാണ് പാര്‍ട്ടിക്കുള്ളിലെ ഉന്നതര്‍ വെളിപ്പെടുത്തുന്നത്. ശരദ് പവാറാണ് ഇരുപാര്‍ട്ടികളും തമ്മിലുള്ള ചര്‍ച്ചകള്‍ക്ക് മധ്യസ്ഥത വഹിച്ചത്.
അരവിന്ദ് കെജ്രിവാളുമായി സഖ്യമുണ്ടാക്കുന്നില്ലെന്ന വിവരം പിസി ചാക്കോ, കെ സി വേണുഗോപാല്‍ എന്നിവര്‍ വഴി ഷീലാ ദിക്ഷിതിനെ അറിയിച്ചു.ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഇന്ന് ഉണ്ടാകും.
Discussion about this post