ഇന്ത്യയുടെ വിദ്യാഭ്യാസ മേഖല ഗുണനിലവാരത്തിന്റെ കാര്യത്തില്‍ പിന്നിലാണെന്ന് രാഷ്ട്രപതി പ്രണാബ് മുഖര്‍ജി.വിദ്യാഭ്യാസത്തിന്റെ വ്യാപ്തി വര്‍ദ്ധിപ്പിക്കുന്നതില്‍ രാജ്യം വിജയിച്ചു. എന്നാല്‍ നിലവാരം വര്‍ദ്ധിപ്പിക്കാന്‍ സാധിച്ചിട്ടില്ല എന്ന് രാഷ്ട്രപതി അഭിപ്രായപ്പെട്ടു.
വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം വര്‍ദ്ധിപ്പിക്കാന്‍ സമഗ്രമായ പരിശ്രമങ്ങള്‍ ആവശ്യമാണ്. നിലവാരം വര്‍ദ്ധിപ്പിക്കുന്നതിലൂടെ മാത്രമേ രാജ്യത്തെ യുവജനങ്ങളുടെ കഴിവുകള്‍ പൂര്‍ണ്ണമായി വികസിപ്പിക്കാന്‍ സാധിക്കു. രാജ്യ പുരോഗതിക്ക് ഇത് ശക്തമായ അടിത്തറ പാകുമെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post