കൊച്ചി:സംസ്ഥാനത്ത് വിപണിയില്‍ ഉള്ളി വില കുതിച്ചുയരുന്നു.ഒരാഴ്ചക്കിടെ ഉള്ളിയുടെ വില 40 രൂപയില്‍ നിന്ന് 70 രൂപയിലെത്തി. മറ്റു സംസ്ഥാനങ്ങളില്‍ ഉള്ളിയുടെ ഉത്പാദനം കുറഞ്ഞതാണ് വിലകൂടാന്‍ കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍. കാലാവസ്ഥാ വ്യതിയാനവും ഇതിന് കാരണമായിട്ടുണ്ട്. ദിവസേന കിലോയ്ക്ക് നാലു രൂപയോളം വില വര്‍ദ്ധിക്കുന്നതായാണ് റിപ്പോര്‍ട്ട്.
ഒരാഴ്ച് മുന്‍പ് കിലോയ്ക്ക് 43 രൂപയായിരുന്നു.ഇപ്പോള്‍ മുപ്പത് രൂപയുടെ വരെ വര്‍ധനവാണുണ്ടായിരിക്കുന്നത്. മൊത്തവിപണിയില്‍ കിലോയ്ക്ക് 40 രൂപയുണ്ടായിരുന്നത് 62 ആയി കൂടി.ഉല്‍പാദനക്കുറവു മുതല്‍ കരിപ്പൂര്‍ വിമാനത്താവളത്തിലെ ചരക്കുഗതാഗതം കുറഞ്ഞതുവരെ വിലക്കയറ്റത്തിന് കാരണമായിട്ടുണ്ടെന്നാണ് കച്ചവടക്കാരുടെ വിശദീകരണം.
നോമ്പുകാലമായതിനാല്‍ പച്ചക്കറികളുടെ വില കൂടുന്നത് ആശങ്കയ്ക്ക് കാരണമായിട്ടുണ്ട്. മഴകുറഞ്ഞാല്‍ വരും ദിവസങ്ങളിലും വില കൂടാനാണ് സാധ്യത.
Discussion about this post