ഡല്‍ഹി :തെരഞ്ഞെടുപ്പില്‍ സ്ത്രീ സുരക്ഷക്ക് പ്രധാന്യം നല്കുന്ന പദ്ധതികളുമായി ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി കിരണ്‍ബേദി. സ്ത്രീകളുടെ ഉയര്‍ച്ച ലക്ഷ്യം വെക്കുന്ന 6P പദ്ധതിയുമായാണ് കിരണ്‍ ബേദി രംഗത്തിറങ്ങിയിരിക്കുന്നത്.
സ്ത്രീകളുടെ സംരക്ഷണത്തിനായി കിരണ്‍ബേദി മുന്നോട്ടു വെച്ച പദ്ധതിയാണ് 6P. പാരന്റ്സ്, പ്രിന്‍സിപ്പള്‍, പ്രീച്ചേഴ്സ്, പൊലീസ്, പ്രോസിക്യൂഷന്, പ്രിസന്‍സ്, പ്രസ് എന്നിവയെല്ലാം ഒന്നിക്കുന്നതാണ് 6P പദ്ധതി. മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ടുള്ള വനിതാ ഹെല്പ് ലൈനും കിരണ്‍ബേദി ഉറപ്പ് നല്കുന്നു.
സ്ത്രീ ശാക്തീകരണത്തില്‍ സ്വയം പര്യാപ്ത കൈവരിക്കാനാവശ്യമായ പദ്ധതികള്‍ ഇതു വഴിയൊരുക്കും, സ്ത്രീ കൂട്ടായ്മകള്‍ രൂപപ്പെടുത്താനുള്ള പരിശീലനം നല്‍കും, വെള്ളം വൈദ്യുതി എന്നിവയുടെ ദൗര്‍ലഭ്യം തടയാനുള്ള പുതിയ പദ്ധതികള്‍ ആവിഷ്കരിക്കുമെന്നതും കിരണ്‍ബേദിയുടെ പ്രധാന തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളാണ്.
Discussion about this post