ഉത്തര്‍പ്രദേശിലെ ഗോരഖ്പുരില്‍ ബിജെപിയെ പരാജയപ്പടുത്തിയ നിഷാദ് പാര്‍ട്ടി എപി ബിജെപിയില്‍ ചേര്‍ന്നു. നിഷാദ് പാര്‍ട്ടി തലവന്‍ സഞ്ജയ് നിഷാദിന്റെ മകന് പ്രവീണ്ട നിഷാദ് ആണ് മഹാസഖ്യം വിട്ട് ബിജെപിയില്‍ ചേര്‍ന്നത്.
നേരത്തെ യോഗി ആദിത്യനാഥ് ഉത്തര്‍പ്രദേശിലെ മുഖ്യമന്ത്രി സ്ഥാനം ഏറ്റെടുത്തതിനെ തുടര്‍ന്ന് ഗോരഖ്പൂരിലെ പാര്‍ലമെന്റ് സീറ്റ് ഒഴിഞ്ഞിരുന്നു. ഈ സീറ്റിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ മഹാസഖ്യത്തിന്റെ ഭാഗമായി നിന്ന നിഷാദ് പാര്‍ട്ടി നേതാവ് പ്രവീണ്‍ നിഷാദ് ബിജെപിയെ പരാജയപ്പെടുത്തുകയായിരുന്നു.
പാര്‍ട്ടി തലവന്‍ സഞ്ജയ് നിഷാദ്, സഞ്ജയ് നിഷാദിന്റെ മകനും ഗോരഖ്പുരിലെ എംപിയുമായ പ്രവീണ്‍ എന്നിവര്‍ യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് പിന്നാലെ നിഷാദ് പാര്‍ട്ടി എന്‍ഡിഎയില്‍ ചേരുമെന്ന വാര്‍ത്തകളും പുറത്ത് വന്നിരുന്നു.
ഗോരഖ്പുരില്‍ നിന്ന് പ്രവീണ്‍ മത്സരിച്ചത് നിഷാദ് പാര്‍ട്ടിക്ക് പകരം സമാജ്വാദി പാര്‍ട്ടിയുടെ ചിഹ്നത്തിലായിരുന്നു. പൊതുതിരഞ്ഞെടുപ്പില്‍ ഇത്തവണ നിഷാദ് പാര്‍ട്ടിയുടെ ചിഹ്നത്തില്‍ ഇവിടെ മത്സരിക്കാനാണ് ഇവര്‍ ആഗ്രഹിച്ചത്. എന്നാല്‍ സമാജ്വാദി പാര്‍ട്ടി അംഗീകരിച്ചില്ല. ഇതാണ് നിഷാദ് പാര്‍ട്ടിയെ ചൊടിപ്പിച്ചത്. സ്വന്തം ചിഹ്നത്തില്‍ പോലും മത്സരിക്കാന്‍ സാധിക്കാത്ത പാര്‍ട്ടിയില്‍ നിന്ന് അണികള്‍ കൊഴിഞ്ഞുപോകുമെന്ന ഘട്ടം വന്നപ്പോഴാണ് മഹാസഖ്യത്തില്‍ നിന്ന് പുറത്തുപോകാന്‍ നിഷാദ് പാര്‍ട്ടി തീരുമാനിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍.
Discussion about this post