ലോകസഭാ തെരഞ്ഞെടുപ്പിന് സംസ്ഥാനത്തെ 20 മണ്ഡലങ്ങളിലായി ആകെ ലഭിച്ചത് 303 നാമനിര്‍ദ്ദേശപത്രികകള്‍ . വ്യാഴാഴ്ച മാത്രം ലഭിച്ചത് 149 പത്രികകളാണ് . നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനുള്ള സമയം അവസാനിച്ചതോടെ ഏറ്റവുമധികം പത്രികകള്‍ ലഭിച്ചത് വയനാട് ആറ്റിങ്ങല്‍ മണ്ഡലത്തിലാണ് . 23 എണ്ണമാണ് സമര്‍പ്പിച്ചത്. ഏറ്റവും കുറവ് ലഭിച്ചത് ഇടുക്കിയിലാണ് 9 പത്രികയാണ് ലഭിച്ചത് .
ആറ്റിങ്ങലില്‍ 14ഉം കോഴിക്കോട് 12 ഉം , തിരുവനന്തപുരത്ത് 11 , പൊന്നാനിയില്‍ 10 ഉം വയനാട്ടിലും കോട്ടയത്തും 9 എണ്ണവും , എറണാകുളം , മലപ്പുറം , കണ്ണൂര്‍ എന്നീ മണ്ഡലങ്ങളില്‍ എട്ട് വീതവും , ആലപ്പുഴ , ചാലക്കുടി , പാലക്കാട് മണ്ഡലങ്ങളില്‍ 7 വീതവും , തൃശ്ശൂരില്‍ ആറും , കാസര്‍ഗോഡ് ,വടകര,ആലത്തൂര്‍ ,മാവേലിക്കര,പത്തനംതിട്ട എന്നിവിടങ്ങളില്‍ അഞ്ച് വീതവും , കൊല്ലം , ഇടുക്കി മണ്ഡലങ്ങളില്‍ നാലെണ്ണവുമാണ് വ്യാഴാഴ്ച്ച ലഭിച്ചത് .
മറ്റു മണ്ഡലങ്ങളിലെ മൊത്തം പത്രികകളുടെ എണ്ണം
- തിരുവനന്തപുരം 20
- കോഴിക്കോട് 19
- എറണാകുളം , പൊന്നാനി 18
- കണ്ണൂര്‍ 17
- ചാലക്കുടി 16
- വടകര , കോട്ടയം 15
- മലപ്പുറം , ആലപ്പുഴ 14
- പാലക്കാട് , തൃശ്ശൂര്‍ 13
- മാവേലിക്കര , കൊല്ലം 12
- പത്തനംതിട്ട , കാസര്‍ഗോഡ് 11
- ആലത്തൂര്‍ 10
Discussion about this post