സംസ്ഥാനത്തിന്റെ വികസന പദ്ധതിയായ കിഫ്ബിയുടെ ബോണ്ടുകളില്‍ നല്ലൊരുപങ്കും വാങ്ങിയത് വിവാദ കമ്പനിയായ എസ്.എന്‍.സി ലാവലിനുമായി ബന്ധപ്പെട്ട സി.ഡി.പി.ക്യൂ എന്ന സ്ഥാപനമാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല . എങ്ങനെയാണ് ഇടത് സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ മാത്രം ലാവലിനുമായി ഇടപാടുകള്‍ നടക്കുന്നതെന്ന് അദ്ദേഹം ചോദിച്ചു .
2150 കോടി രൂപയുടെ മസാല ബോണ്ടുകളാണ് കിഫ്ബി വിറ്റഴിച്ചത് എന്നാണു സര്‍ക്കാര്‍ വിശദീകരിക്കുന്നത് . മസാല ബോണ്ടുകള്‍ ലിസ്റ്റ് ചെയ്തത് സിംഗപ്പൂരിലും കാനഡയിലുമാണ് . ഇത് ഭൂരിപക്ഷം വാങ്ങിയത് എസ്.എന്‍.സി ലാവലിനില്‍ 20 ശതമാനത്തോളം ഓഹരി പങ്കാളിത്തമുള്ള സി.ഡി.പി.ക്യു എന്ന ആഗോള നിക്ഷേപ സ്ഥാപനം ആണെന്നും ഇതെങ്ങനെ സംഭവിച്ചെന്ന് സര്‍ക്കാര്‍ വിശദീകരിക്കണം എന്ന് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.
ഏതൊക്കെ സ്ഥാപനങ്ങളാണ് കിഫ്ബിയുടെ മസാലബോണ്ടുകള്‍ വാങ്ങിയതെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. 9.8 കൊള്ളപ്പലിശയ്ക്കാണ് ബോണ്ടുകള്‍ വിറ്റത് എന്നിട്ടും ഇത്രത്തോളം ഓഹരികള്‍ ഈ കമ്പനി വാങ്ങിയെന്നും കൂടുതല്‍ കാര്യങ്ങള്‍ സര്‍ക്കാരിന്റെ മറുപടിയ്ക്ക് ശേഷം പറയാമെന്നു ചെന്നിത്തല പറഞ്ഞു .
Discussion about this post