തിരുവനന്തപുരം: മുസ്ലീംലീഗിന്റെ മതേതര സ്വഭാവം നഷ്ടപ്പെട്ടെന്ന് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം വൃന്ദാ കാരാട്ട്.എല്ലാ തീവ്രവാദ വിഭാഗങ്ങളുമായും സഹകരിക്കുന്ന പാര്‍ട്ടിയായി ലീഗ് മാറിക്കഴിഞ്ഞുവെന്നും അവര്‍ ആരോപിച്ചു. കേരള പത്രപ്രവര്‍ത്തക യൂണിയന് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു വൃന്ദാ കാരാട്ട്.
ലീഗിന് മതേതര സ്വഭാവമില്ലാതായെന്ന് എല്‍.ഡി.എഫ് പറയുന്നത് മറ്റാരുടെയെങ്കിലും അഭിപ്രായം പരിഗണിച്ചല്ല. രാഷ്ട്രീയത്തെ മതവുമായി കൂട്ടികലര്‍ത്താന്‍ പാടില്ലെന്നതാണ് എല്‍.ഡി.എഫിന്റെ നിലപാട്. രാജ്യത്തിന്റെ മതേതര സ്വഭാവത്തിന്റെ സംരക്ഷണ കാര്യത്തില്‍ വലിയ ആശയക്കുഴപ്പമുള്ള പാര്‍ട്ടിയായി കോണ്‍ഗ്രസ് മാറിക്കഴിഞ്ഞു. മതേതരത്വത്തിന്റെ സംരക്ഷണത്തില്‍ ബി.ജെ.പിയുമായുള്ള ഏറ്റുമുട്ടലില്‍ ഇടതുപക്ഷത്തിന്റെ പങ്ക് മനസിലാക്കാന്‍ രാഹുല്‍ ഗാന്ധിക്ക് കഴിയുന്നില്ല. ബി.ജെ.പിയുമായി നേരിട്ട് ഏറ്റുമുട്ടുന്ന ഇടതുപക്ഷ ജനാധിപത്യ മുന്നണിക്കെതിരെയാണ് അദ്ദേഹം മത്സരിക്കുന്നത്.
പശ്ചിമബംഗാളില്‍ ബി.ജെ.പിയെ തോല്‍പ്പിക്കാന്‍ പരസ്പരം മത്സരിക്കുന്നത് ഒഴിവാക്കാന്‍ ഇടതുപക്ഷം കോണ്‍ഗ്രസിനോട് ആവശ്യപ്പെട്ടു. നിലവില്‍ തങ്ങള്‍ പ്രതിനിധീകരിക്കുന്ന മണ്ഡലങ്ങളില്‍ പരസ്പര മത്സരം ഒഴിവാക്കുക എന്ന നിര്‍ദ്ദേശം തള്ളുകയായിരുന്നുവെന്നും വൃന്ദാ കാരാട്ട് ആരോപിച്ചു.
Discussion about this post