സത്യൻ അന്തിക്കാടിന്റെ മകൻ അഖിൽ സത്യൻ സംവിധാനം ചെയ്യുന്ന ആദ്യ സിനിമയിൽ നീണ്ട ഇടവേളയ്ക്ക് ശേഷം സുരേഷ് ഗോപി-ശോഭന ജോഡി വീണ്ടും ഒന്നിക്കുന്നു. സിനിമയിൽ നസ്രിയയും പ്രധാന വേഷത്തിലെത്തുന്നുണ്ട് എന്നാണു വിവരം. ചിത്രത്തെ സംബന്ധിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.ഇരുവരും ഇതുവരെ മണിച്ചിത്രത്താഴ്, ഇന്നലെ, കമ്മീഷണർ, രജപുത്രൻ തുടങ്ങി നിരവധി സിനിമകളിൽ ഒന്നിച്ചെത്തിയിട്ടുണ്ട്.
ജയരാജിന്റെ സംവിധാനത്തിൽ 2005 ൽ പുറത്തിറങ്ങിയ ‘മകൾക്ക്’ എന്ന സിനിമയിലാണ് സുരേഷ് ഗോപിയും ശോഭനയും അവസാനമായി ഒരുമിച്ചത്. വിവാഹ ശേഷം കൂടെ എന്ന അഞ്ജലി മേനോൻ ചിത്രത്തിലൂടെ നസ്രിയയും അഭിനയരംഗത്തേക്ക് തിരിച്ചെത്തിയിരുന്നു.ആറ് വര്‍ഷത്ത ഇടവേളയ്ക്ക് ശേഷം ശോഭന മലയാളത്തിലേക്ക് തിരിച്ചെത്തുന്നുവെന്ന പ്രത്യേകത കൂടിയുണ്ട്..വിിനീത് ശ്രീനിവാസന് സംവിധാനം ചെയ്ത തിരയായിരുന്നു ശോഭന അവസാനം അഭിനയിച്ച മലയാളചിത്രം .
Discussion about this post